ആറ്റുകാൽ പൊങ്കാല ഉദ്ഘാടനത്തിനു മോഹൻലാൽ ലക്ഷങ്ങൾ പ്രതിഫലം ചോദിച്ചോ ? എന്താണ് ആ സന്ദേശത്തിനു പിന്നിൽ ?

ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലാണ് തലസ്ഥാന നഗരി. നഗരത്തിലാകെ പൊങ്കാല അടുപ്പുകളും കലങ്ങളും നിറഞ്ഞു കഴിഞ്ഞു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാലയ്ക്ക് കേരളത്തിനകത്തും പുറത്തും നിന്നും ലക്ഷക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്.

ഇത്തവണ പൊങ്കാല ആഘോഷങ്ങൾ തിരി കൊളുത്തി ഉദ്‌ഘാടനം ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടി ആണ്. മമ്മൂട്ടിയെ കാണാൻ വലിയ ജനത്തിരക്കാണ് ആറ്റുകാലിൽ ഉണ്ടായത്. ഒരുപാട് കാലങ്ങൾക്കു ശേഷമാണ് ഇത്രയും ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതെന്നു മമ്മൂട്ടി പറഞ്ഞിരുന്നു.

എന്നാല്‍ ഈ ചടങ്ങിലേക്ക് ആദ്യം ക്ഷണിക്കപ്പെട്ടത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ചില നിബന്ധനകള്‍ കാരണം സംഘാടകര്‍ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മെസ്സേജില്‍ ഉള്ളത്.

ഇതാണ് പ്രചരിക്കുന്ന സന്ദേശത്തിന്റ ഉള്ളടക്കം ;

ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോല്‍സവത്തിന് മോഹന്‍ലാലിനെ ക്ഷണിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചു. താരത്തിന്റെ വിശ്വസ്തന്‍ ട്രസ്റ്റിനോട് ആറ് ലക്ഷം രൂപയും ,ഷൂട്ടിംഗ് ലൊക്കേഷനില്‍ (അത് എവിടെ ആയാലും) നിന്ന് വരാനും പോകാനും ഉള്ള ഫ്ലൈറ്റ് ടിക്കറ്റും ,തിരുവനന്തപുരം താജ് വിവന്തയില്‍ താമസ സൗകര്യവും ആവശ്യപ്പെട്ടു എന്നാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് സംഘാടകര്‍ പദ്മശ്രീ മമ്മൂട്ടിയെ സമീപിച്ചു. ഷൂട്ടിംഗിനിടയില്‍വളരെ സന്തോഷപൂര്‍വ്വം അവരെ സ്വീകരിച്ച മമ്മൂട്ടി താന്‍ ചടങ്ങില്‍ പങ്കെടുക്കാമെന്ന് ഒരു നിബന്ധനയും കൂടാതെ വാക്ക് നല്‍കി.

എന്നാൽ ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടകനത്തിനായി മോഹന്‍ലാലിനെ ആരും സമീപിച്ചിരുന്നില്ല എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തില്‍ ഒട്ടും കഴമ്ബില്ല.ചടങ്ങിലേക്ക് മമ്മൂട്ടിയെയാണ് ഭാരവാഹികള്‍ ക്ഷണിച്ചത്. അദ്ദേഹം പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് മമ്മൂട്ടിയെ കാണാനും പ്രസംഗം കേള്‍ക്കാനും വന്‍ ജനാവലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
എല്ലാം മറന്ന് പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിതെന്നും ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങള്‍ പരത്തട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും മമ്മൂട്ടി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

attukal pongala inauguration controversy of mohanlal

Sruthi S :