പൃഥ്വിരാജ് ചിത്രം നയനിന്റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കിയത് വലിയ തുകയ്ക്ക്!

ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി.

വലിയ വിജയമായിരിക്കുമെന്ന് കരുതുന്ന ചിത്രത്തിന്റെ സംപ്രേഷണാവകാശം വലിയ തുകയ്ക്കാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ചിത്രത്തിന്റെ സവിശേഷതകളാണ്. ഹോളിവുഡ് ലെവലിലുള്ള ചിത്രമാണ് 9 എന്നാണ് ട്രെയ്‌ലർ കണ്ടവർ ചിത്രത്തെ വിലയിരുത്തിയിരിക്കുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നയൻ.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്.

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്.ചിത്രത്തില്‍ ഡോക്ടര്‍ ഇനയത് ഖാന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം.

വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

സംവിധായകൻ കമലിന്റെ മകൻ ജെനുസ് 100 ഡേയ്സ് ഓഫ് ലവ് നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് നയൻ. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.

asianet get satellite rights of 9 for a huge prize

HariPriya PB :