‘ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!!

മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിരാജും എത്തിയത്. ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. സിനിമയെപ്പറ്റിയുള്ള അനൗൺസ്മൻ്റ് പങ്കുവച്ച പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്

ഇപ്പോൾ ഇതാ സിനിമയ്ക്കു പിന്തുണയുമായി സംവിധായകൻ അരുൺ ഗോപി. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ മതത്തിന്റെ പേരിൽ നടക്കുന്ന വിമർശനങ്ങളെ തുടർന്നാണ് ചിത്രത്തിന്റെ പിന്നണിയിലുള്ളവർക്ക് പിന്തുണയുമായി അരുൺ എത്തിയത്.

‘ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ’ അരുൺ സമൂഹമാധ്യമത്തിൽ കുറിച്ചു.

മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമയിൽ പരാമർശിക്കുന്നത്.

ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് സിനിമാട്ടോഗ്രാഫി. എഡിറ്റ് സൈജു ശ്രീധരൻ. സഹ സംവിധായകനായി മുഹ്സിൻ പരാരി. സമീറ സനീഷ് ആണ് കോസ്റ്റ്യൂം.

Noora T Noora T :