സംവിധായകനായതിനു ശേഷമേ വിവാഹം കഴിക്കുന്നുള്ളു – അരിസ്റ്റോ സുരേഷ്

സംവിധായകനായതിനു ശേഷമേ വിവാഹം കഴിക്കുന്നുള്ളു – അരിസ്റ്റോ സുരേഷ്

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പൊന്നെ എന്ന ഗാനത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് ശ്രേധേയനാകുന്നത്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും പ്രേക്ഷക പിന്തുണ ലഭിച്ച വ്യക്തിയും അരിസ്റ്റോ സുരേഷ് ആയിരുന്നു. ഇപ്പോൾ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് അരിസ്റ്റോ സുരേഷ്.

കല്യാണത്തെക്കുറിച്ചുളള ചോദ്യത്തിനു ഒരു സംവിധായകന്‍ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും അല്ലാതെ താന്‍ പൂര്‍ണമായും ഒരു സിനിമാക്കാരനാവില്ലെന്നും സുരേഷ് പറഞ്ഞു. ആദ്യം സിനിമയെ വിവാഹം ചെയ്ത ശേഷം ജീവിതത്തില്‍ വിവാഹം ചെയ്യുകയുളളുവെന്നും സുരേഷ് വ്യക്തമാക്കി. എന്നാല്‍ സാബുവും രഞ്ജിനിയും തന്നെ കല്യാണം കഴിപ്പിക്കാന്‍ നടക്കുകയാണെന്നും സുരേഷ് തമാശരൂപേണ പറഞ്ഞു .

ബിഗ്‌ബോസില്‍ തനിക്കു വോട്ടു ചെയ്തവര്‍ക്കും പിന്തുണച്ചവര്‍ക്കും സുരേഷ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ശ്വേതയാണ് ആ വീട്ടിൽ തനിക്കേറ്റവും പരിഗണന നൽകിയതെന്നും അത് തിരിച്ചറിയാതെ പോയെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

aristo suresh about marriage

Sruthi S :