വിരാട് കൊഹ്‍ലിയെപ്പറ്റി പരാതിയുമായി അനുഷ്ക ..

വിരാട് കൊഹ്‍ലിയെപ്പറ്റി പരാതിയുമായി അനുഷ്ക ..

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് അനുഷ്‌കയും വിരാട് കോഹ്‌ലിയും വിവാഹിതരായത്.
ഇറ്റലിയില്‍ വെച്ച് 2017 ഡിസംബറിലായിരുന്നു വിവാഹം. ഇരുവരും വാര്‍ത്തകളില്‍ നിറയുന്നുണ്ടെങ്കിലും അനുഷ്‌കയ്ക്ക് ചെറിയ ദുഖമുണ്ട്. ഭര്‍ത്താവിനൊപ്പം ചിലവിടാന്‍ ആവശ്യത്തിന് സമയം കിട്ടുന്നില്ലെന്നതാണ് അനുഷ്‌കയുടെ പരാതി.

ശരത് കതാരിയ സംവിധാനം ചെയ്യുന്ന ‘സൂയ് ദാഗ- മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് കുടുംബ ജീവിതത്തെക്കുറിച്ച് അനുഷ്‌ക മനസ്സു തുറന്നത്. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് അനുഷ്‌ക. ഈ വേഷത്തെക്കുറിച്ച് സംസാരിക്കവേയാണ് അനുഷ്‌ക വിരാടിനെക്കുറിച്ച് പറഞ്ഞത്.

‘പതിനഞ്ചാം വയസ്സു മുതല്‍ ഞാനഭിനയിക്കാന്‍ തുടങ്ങി. അതിപ്പോഴും തുടരുന്നു. വിവാഹ ശേഷവും അതു തുടരുകയാണ്. വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുന്ന അനുഭവം മുന്‍പൊരിക്കലും എനിക്കുണ്ടായിട്ടില്ല. ആ അനുഭവമാണ് ശരത് ഈ ചിത്രത്തില്‍ നല്‍കിയത്. ഈ സിനിമയിലെ വീട്ടമ്മയുടെ ലോകം അടുക്കളയാണ്. ഒരു കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഈ സിനിമയിലൂടെ അവസരം ലഭിച്ചു, സംവിധായകന് നന്ദി. പക്ഷേ ഭര്‍ത്താവിനൊപ്പം ചിലവഴിക്കാന്‍ പോലും ആവശ്യത്തിന് സമയം ഇതുവരെ ലഭിച്ചിട്ടില്ല’ അനുഷ്‌ക പറഞ്ഞു.

anushka sharma about virat kohli

Sruthi S :