എന്നെ അങ്ങനെ വിളിക്കരുത് – അനശ്വരക്ക് തൃഷ നൽകിയ നിർദേശം !

ഉദാഹരണം സുജാതയിലെ ആതിരയെ അറിയാത്തവർ ഉണ്ടാകില്ല. മഞ്ജു വാര്യരുടെ മകളായി തകർത്തഭിനയിക്കുകയായിരിക്കുന്നു അനശ്വര ഉദാഹരണം സുജാതയിൽ. പിന്നെ അനശ്വരയെ കണ്ടത് തണ്ണീർമത്തൻ ദിനങ്ങളിലെ നായികയായാണ് . കീർത്തിയെന്ന കഥാപാത്രം ഹിറ്റായതോടെ അനശ്വരക്ക് ആരാധകരുടെ ബഹളവുമായി .

ഇപ്പോൾ ആദ്യ രാത്രിയിലും അഭിനയിച്ച് തമിഴ് സിനിമ അലോകത്തേക്ക് ചുവടുവച്ചിരിക്കുകയാണ് അനശ്വര . തൃഷക്കൊപ്പമാണ് അനശ്വര അഭിനയിക്കുന്നത് . അതിന്റെ ത്റള്ളിലുമാണ് നടി . ലൊക്കേഷനിലെ ചില സംഭവങ്ങളൊക്കെ തുറന്നു പറയുകയാണ് അനശ്വര .

തൃഷാമാമിന്റെ കൂടെയാണ് തമിഴില്‍ എന്റെ അരങ്ങേറ്റം. റാങ്കി എന്ന ചിത്രം. ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ഷെഡ്യൂള്‍ വിദേശത്താണ് ഷൂട്ട്. തമിഴ് സിനിമകളൊക്കെ കണ്ട് തമിഴ് കുറച്ച് സംസാരിക്കാന്‍ അറിയാമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ തെറ്റുകള്‍ വന്നാലും തൃഷാ മാം പറഞ്ഞുതരും. വളരെ കൂളായ ഒരു വ്യക്തിയാണ് അവര്‍. ഞാന്‍ തൃഷാ മാം എന്ന വിളിക്കുമ്പോള്‍ അങ്ങനെ വിളിക്കല്ലേ വയസ്സായതുപോലെ തോന്നും, തൃഷ് എന്ന് വിളിച്ചാല്‍ മതി’എന്ന് പറയും.

കണ്ണൂർക്കാരികൂടിയാണ് അനശ്വര . മഞ്ജു ചേച്ചി , സംവൃത ചേച്ചി, സനുഷ ചേച്ചി…ഞാനും അക്കൂട്ടത്തിലൊരു കണ്ണൂര്‍ക്കാരിയായി. അങ്ങനെ വിളിക്കുമ്പോള്‍ അഭിമാനമുണ്ട്. കണ്ണൂര്‍ ഞങ്ങള്‍ക്ക് ആവേശമാണ്. മഞ്ജുചേച്ചിയൊക്കെ കലാതിലകമായിരുന്നല്ലോ. സിനിമയിലേക്കുളള ഒരു വഴിയായിരുന്നു അത്. എനിക്കാണെങ്കില്‍ അങ്ങനെയുള്ള അനുഭവങ്ങളുമില്ല. അതുകൊണ്ട് സിനിമയില്‍ വരണമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. കണ്ണൂരില്‍ പയ്യന്നൂരാണ് വീട്. ഞങ്ങളുടെ നാട്ടിലുള്ളവര്‍ക്ക് സിനിമ ഗ്ലാമറിന്റെ ഒരു ലോകമാണ്.

സിനിമയുമായി ബന്ധമുള്ളവരാരും എന്റെ വീട്ടിലില്ല. അച്ഛന്‍ രാജന്‍ കെ.എസ്.ഇ.ബി വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനാണ്. അമ്മ ഉഷ അംഗന്‍വാടി അധ്യാപികയും. ചേച്ചി ഐശ്വര്യ ബാങ്ക് കോച്ചിങ് ചെയ്യുന്നു. ചേച്ചിയാണ് എന്റെ സപ്പോര്‍ട്ട് ഒരു മെന്ററെ പോലെ എല്ലാ കാര്യങ്ങളും പറഞ്ഞുതരും. പിന്നെ ധൈര്യത്തിന് മുത്തപ്പന്‍ ഉണ്ട് കൂടെ. പറശ്ശിനിക്കടവ് മുത്തപ്പന്‍. അന്ധമായ ദൈവവിശ്വാസമില്ല. പക്ഷേ മുത്തപ്പനെ കാണാന്‍ ഇടയ്ക്കിടെ പോകും. ഒരു പോസിറ്റീവ് എനര്‍ജി കിട്ടും. ഞാന്‍ പ്രാര്‍ഥിച്ച മിക്ക കാര്യങ്ങളും മുത്തപ്പന്‍ നടത്തി തന്നിട്ടുണ്ട്. എന്റെ മുത്തപ്പാ, എന്നൊന്നുവിളിച്ചാല്‍ മതി.

anaswara about tamil movie

Sruthi S :