ഷൂട്ടിങ്ങിനിടയിൽ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചു;  നടി അനന്യ രക്ഷപ്പെട്ടു

ഷൂട്ടിങ് സമയത്ത് നടി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ ഇടിച്ചു. നടന്‍ ചുങ്കി പാണ്‌ഡെയുടെ മകളും പുതുമുഖ നടിയുമായ അനന്യ പാണ്‌ഡെയാണ് അപകടത്തില്‍പ്പെട്ടത്.
എന്നാൽ അപകടത്തിൽ യാതൊരുവിധ പരിക്കുകളുമില്ലാതെ നടി രക്ഷപെട്ടു. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. മികച്ചൊരു ഡ്രൈവർ കൂടിയായ അനന്യയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍, പെട്ടന്ന് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു.
അനന്യയ്ക്ക് പരിക്കൊന്നുമില്ല. ഷൂട്ടിങ് നിര്‍ത്തിവച്ച് അണിയറ പ്രവര്‍ത്തകരാണ് അനന്യയെ രക്ഷിച്ചത്. തന്റെ അരങ്ങേറ്റ ചിത്രത്തിനുവേണ്ടി വലിയ ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു അനന്യ. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.2012ല്‍ ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവര്‍ അഭിനയിച്ച സ്റ്റുഡിന്റ് ഓഫ് ദിന ഇയറിന്റെ രണ്ടാം ഭാഗമാണിത്. ഡെഹറാഡൂണ്‍, മസൂറി എന്നിവിടങ്ങളിലായാണ്   ഷൂട്ടിങ് പുരോഗമിക്കുന്നത്. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Noora T Noora T :