ഷൂട്ടിങ്ങിനിടയിൽ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; നടി അനന്യ രക്ഷപ്പെട്ടു
Published on
ഷൂട്ടിങ് സമയത്ത് നടി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ ഇടിച്ചു. നടന്‍ ചുങ്കി പാണ്‌ഡെയുടെ മകളും പുതുമുഖ നടിയുമായ അനന്യ പാണ്‌ഡെയാണ് അപകടത്തില്‍പ്പെട്ടത്.
അനന്യയ്ക്ക് പരിക്കൊന്നുമില്ല. ഷൂട്ടിങ് നിര്‍ത്തിവച്ച് അണിയറ പ്രവര്‍ത്തകരാണ് അനന്യയെ രക്ഷിച്ചത്. തന്റെ അരങ്ങേറ്റ ചിത്രത്തിനുവേണ്ടി വലിയ ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു അനന്യ. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.2012ല്‍ ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവര്‍ അഭിനയിച്ച സ്റ്റുഡിന്റ് ഓഫ് ദിന ഇയറിന്റെ രണ്ടാം ഭാഗമാണിത്. ഡെഹറാഡൂണ്‍, മസൂറി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Continue Reading
You may also like...
Related Topics:ananya pandey
