പദ്മരാജന്റെ വ്യാജ ഏകലവ്യന്മാർ !!! പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് എന്ന പേരിൽ സിനിമ ഇൻഡസ്ട്രിയിൽ തട്ടിപ്പു നടത്തുന്നവരെ  കുറിച്ച് മകൻ അനന്തപദ്മനാഭൻ … ആരൊക്കെയാണ് പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് ഫുൾ ലിസ്റ്റ് !

പദ്മരാജന്റെ വ്യാജ ഏകലവ്യന്മാർ !!! പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് എന്ന പേരിൽ സിനിമ ഇൻഡസ്ട്രിയിൽ തട്ടിപ്പു നടത്തുന്നവരെ  കുറിച്ച് മകൻ അനന്തപദ്മനാഭൻ … ആരൊക്കെയാണ് പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് ഫുൾ ലിസ്റ്റ് !

പത്മരാജൻ ,ഭരതൻ തുടങ്ങിയ സംവിധായക പ്രതിഭകൾ എല്ലാകാലത്തും മലയാള സിനിമയുടെ അഭിമാനമാണ് . കാരണം അത്രക്ക് മനോഹരമായ ക്ലാസ്സിക് ചിത്രങ്ങളാണ് അവർ സമ്മാനിച്ച് യാത്രയായത് . പത്മരാജന്റെ കൂടെ ജോലി ചെയ്തു , പദ്മരാജന്റെ ചിത്രത്തിൽ വേഷം ചെയ്തു എന്നൊക്കെ പറയാൻ അതിനു സാധിച്ചവർക്ക് എന്നും എപ്പോളും അഭിമാനമാണ്,അതിപ്പോൾ എത്ര ചിത്രങ്ങൾ എത്ര വാണിജ്യ വിജയങ്ങളായ ചിത്രങ്ങൾ പിന്നീട് ചെയ്തുവെങ്കിലും പോലും. ഇവരുടെയൊക്കെ ശിഷ്യനാണെന്നു പറയുന്നതിൽ പോലും അഭിമാനമാണ് .

എന്നാൽ യഥാർത്ഥ ശിഷ്യർ ആ പേരിൽ ഒരു മുതലെടുപ്പിനും തയ്യാറാകില്ല . പക്ഷെ , വ്യാജന്മാർ ആ വലിയ മഹാരഥന്മാരുടെ പേരുകൾ കളങ്കപ്പെടുത്തുന്നത് വളരെ ദൗർഭാഗ്യകരമാണ് . അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പത്മരാജന്റെ മകൻ അനന്തപദ്മനാഭൻ . അച്ഛന്റെ ശിഷ്യന്മാരുടെ നീണ്ട ലിസ്റ്റ് തന്നെ പുറത്തു വിട്ടിരിക്കുകയാണ് അനന്തപദ്മനാഭൻ .

അനന്ത പദ്മനാഭന്റെ കുറിപ്പ് വായിക്കാം

രണ്ടു ദിവസം മുൻപ് ഓഫീസ് റീസെപ്‌ഷനിൽ നിന്നും ഒരു ഫോൺ,”സാർ ഒരു ഫിലിം ഡയറക്ടർ വിളിച്ചിരുന്നു. നമ്പർ തന്നിട്ടുണ്ട്. തിരികെ വിളിക്കാൻ പറഞ്ഞു”
‘വേണമെങ്കിൽ വിളിക്കട്ടെ’എന്ന് പറഞ്ഞു ഫോൺ വെച്ചു. ഉച്ച കഴിഞ്ഞപ്പോൾ വിളി വന്നു,”ഞാൻ ജയഗോപൻ . ഡയറക്ടർ ആണ്. അച്ഛന്റെ അസിസ്റ്റന്റ് ആയിരുന്നു “.
‘ആരുടെ!’
“താങ്കളുടെ അച്ഛന്റെ !”
“ഇല്ല അച്ഛന് ഈ പേരിൽ ഒരു അസിസ്റ്റന്റ് ഇല്ലായിരുന്നല്ലോ ..എനിക്കുറപ്പാണ് ”
അപ്പുറത് ആകെ കുഴഞ്ഞ ഭാവം എനിക്ക് അറിയുന്നുണ്ട് ,”ഞാൻ… ആർട്ടിൽ ആയിരുന്നു ”
“ഏത് ആര്ട്ട് ഡയറക്ടർ ക്കൊപ്പം ?”
“അത്.. കണ്ടാൽ അറിയും. ഞാൻ.. ഞാൻ നാളെ ഒന്ന് വന്നു കണ്ടോട്ടെ ?”
“വന്നോളൂ.. വിളിച്ചു ചോദിച്ചിട്ട് . ”
“സാറിന്റെ ഡേറ്റുമായി ബന്ധപ്പെട്ട ഒരനുസ്മരണം സംഘടിപ്പിക്കാൻ … ഉദ്ദേശിക്കുന്നു ”
“അച്ഛന്റെ ചരമവാർഷികമാണോ ഉദ്ദേശിച്ചെ?”
“അതെ , ജനുവരി ”
“ഞാൻ അന്ന് മുതുകുളത്താവുമല്ലോ ”
“അപ്പൊ അമ്മയെ വിളിക്കാം”
“സോറി അമ്മയും അവിടെ ആവും ”
നാളെ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു .എനിക്കുറപ്പായിരുന്നു വരവുണ്ടാവില്ല എന്ന്. ഒരു നുണ പൊളിഞ്ഞ ജാള്യതയുമായി വെട്ടപ്പെടില്ല എന്ന് .

ഇതിനും മുൻപും ഉണ്ടായിട്ടുണ്ട് . ഒരിക്കൽ ഒരു ട്രെയിൻ യാത്രക്കിടയിൽ , അമൃത tv യിൽ ജോലി ചെയ്യുമ്പോൾ ഒപ്പം വന്ന sales ൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകൻ അച്ഛന്റെ ഒരു ശിഷ്യനെ പറ്റി പറയുന്നു . പേരെനിക്കൊട്ടും പരിചിതമല്ല .ആൾ അറിയപ്പെടുന്ന ഒരു സീരിയൽ സംവിധായകൻ ആണത്രേ ! ( പേരോർക്കുന്നില്ല ). ഫോൺ കൈമാറി എനിക്ക് .
അപ്പുറത് അച്ഛന്റെ ‘ശിഷ്യൻ ‘ഫോണെടുത്തു, “ഹലോ മോനെ, സുഖമല്ലേ ”
“സുഖം, ക്ഷമിക്കണം താങ്കളെ എനിക്ക് മനസ്സിലായില്ല !”?”
“ഞാൻ …… സാറിന്റെ ശിഷ്യനാണ് ”
“ഇല്ല ഇങ്ങനെ ഒരു ശിഷ്യൻ എന്റെ അച്ഛനുണ്ടായിട്ടില്ല” .
“അച്ഛന്റെ ഒപ്പം ജോലി ചെയ്ത എല്ലാരേയും മോനറിയുമോ?”
“അറിയും ,ഒരൊറ്റ പടത്തിൽ ക്ലാപ് അടിച്ച ആളെ പോലും. നിങ്ങൾ ഏതു പടത്തിലാണ് സഹായി ആയി നിന്നത് ?”
അപ്പുറത് ഒരു നിമിഷം നിശബ്ദത ,”ഞാൻ തൂവാനത്തുമ്പികൾ…”
ഞാൻ ശബ്ദം ഉയർത്തി, “ആ പടത്തിൽ ആരൊക്കെ പ്രവർത്തിച്ചു എന്നത് എനിക്ക് വ്യക്തമായി അറിയാം .ഇങ്ങനെ ഒരാൾ ഇല്ലല്ലോ !”
വീണ്ടും ഇടവേള,”അത് … ഞാൻ ആർട്ടിലാ.. ആര്ട്ട് അസിസ്റ്റന്റ് ”
“ആര്ട്ട് അസിസ്റ്റന്റ് എങ്ങനെ അച്ഛന്റെ ശിഷ്യൻ ആവും?. ഏത് ആര്ട്ട്ഡയറക്ടർ ക്കു കീഴിൽ?”
അപ്പുറത് വീണ്ടും മൗനം . പിന്നെ ഏതോ ഒരു ആര്ട്ട് ഡയറക്ടർ പേര്.
“അദ്ദേഹം അല്ലല്ലോ അതിന്റെ കലാസംവിധായകൻ .. എനിക്ക് നിങ്ങളെ ഒന്ന് കാണണമല്ലോ”
ഫോൺ കട്ട് !
വിശ്വസിച്ച സഹപ്രവർത്തകനോട് ആ പാർട്ടിയെ ഒന്ന് സൂക്ഷിച്ചോളാൻ നിർദ്ദേശിച്ചു .

അതിനു കുറച്ചു കാലം മുൻപാണ് “പെൺവാണിഭകേസിൽ അകത്തായ ഒരു ‘ശിഷ്യൻ വ്യാജനെ’പറ്റി പത്രത്തിൽ വായിച്ചത്. ‘പദ്മരാജന്റെയും ഭരതന്റെയും ശിഷ്യനെന്നു പറഞ്ഞു പാവം പെൺകുട്ടികളെ വിളിച്ചു വരുത്തി ചതിക്കുന്ന കുറ്റത്തിന്. അങ്ങനെ ഒരാൾ രണ്ടു പേർക്കൊപ്പവും ഉണ്ടായിട്ടില്ല.
എന്നോട് തൊലിക്കട്ടിയോടെ പറഞ്ഞവർക്ക് ആരോടും ആവാമല്ലോ !
അച്ഛൻ അസിസ്റ്റന്റ് ആകാൻ വരുന്നവരോട് പറഞ്ഞിരുന്ന ഒരു കാര്യം ഉണ്ട് “ഡിഗ്രി എടുത്തു വരൂ”.
അതിനച്ഛൻ പറഞ്ഞിരുന്ന ഒരു ന്യായം ഉണ്ട്. നാളെ ഈ പണി പോയാലും മറ്റൊരു തൊഴിലിനു പോകാനാവണം.
ഒന്നുറപ്പിച്ചോളു , അച്ഛന്റെ ശിഷ്യർ ആയിരുന്നവരൊക്കെ അമ്പതു വയസ്സ് പിന്നിട്ടവർ ആയിരിക്കും. അതിൽ താഴെ പ്രായമുള്ളവർ ശിഷ്യത്വം അവകാശപ്പെട്ടാൽ വ്യാജം എന്നുറപ്പിക്കാം .അച്ഛനൊപ്പം പ്രവർത്തിച്ച സഹായികളുടെ ഒരു ലിസ്റ്റ് തരാം.
1 . അജയൻ (“പെരുന്തച്ചൻ”- ആറ് പടം )
2 ജോഷി മാത്യു ( എല്ലാ പടത്തിലും കുറച്ചു ദിവസമെങ്കിലും ഉണ്ടായിട്ടുണ്ട്. അവസാന നാല് പടങ്ങളിൽ പൂർണമായും ഉണ്ടായി . സഹായി എന്നതിനേക്കാൾ അച്ഛന് അനിയനെ പോലെ. പുള്ളി ചുമ്മാ സെറ്റിൽ വേണം അച്ഛന് .എന്റെ ജനനത്തിനും മുൻപുള്ള ബന്ധം ) .
3 സുരേഷ് ഉണ്ണിത്താൻ ( പതിനൊന്ന്
പടങ്ങൾ,പ്രശസ്ത സംവിധായകൻ )
4. ബ്ലെസി (ഏഴു ചിത്രങ്ങൾ,പ്രശസ്ത സംവിധായകൻ)
5. പൂജപ്പുര രാധാകൃഷ്ണൻ ( ശിഷ്യൻ എന്നതിനേക്കാൾ അച്ഛന്റെ ഒരു പേർസണൽ മാനേജർ പന്ത്രണ്ടിലധികം ചിത്രങ്ങൾ )

P PADMARAJAN

6 കെ.മധു (പ്രശസ്ത സംവിധായകൻ. രണ്ട് ചിത്രങ്ങൾ )
7. വേണു. ബി. നായർ ( രണ്ടു ചിത്രം. സംവിധായകൻ )
8.. ചന്ദ്രശേഖരൻ (ഒരു പടം. ചിത്രങ്ങൾ സംവിധാനം ചെയ്തു ).
9. വേണുഗോപൻ (പത്തു പടങ്ങൾ, സംവിധായകൻ )
10. മള്ളൂർ മദനഗോപാൽ (അഞ്ചു പടം)
11. മധു കൈനകരി ( എഡിറ്ററും മൂന്നു ചിത്രങ്ങളുടെ സഹായിയും. ദൂരദർശൻ കട്ടക് TV യിൽ എഡിറ്റർ ആയി ജോലി കിട്ടി പോയി )
12 ജിമ്മി ( ഒരു പടം . പ്രിയ സുഹൃത്തും നിർമാതാവും ആയ പ്രേംപ്രകാശിന്റെ ഭാര്യാസഹോദരൻ . ഫിലിം ഡിവിഷൻ ൽ ജോലി കിട്ടി രംഗം വിട്ടു )
13. പ്രദീപ് പനങ്ങാട് ( ഒരു ചിത്രം. പ്രശസ്ത നിരൂപകൻ, എഴുത്തുകാരൻ )
14. വേണു ( ഒരു ചിത്രം. അച്ഛന്റെ ബന്ധു . മരിച്ചു )
15. ജയദേവൻ (അഞ്ചു പടം “ഫയൽവാൻ”ലെ പൂച്ചക്കണ്ണൻ ജോബ്. ഗൾഫിൽ ജോലിയായി രംഗം വിട്ടു )
16. ഹരിപ്പാട് ശ്രീകുമാർ ( ഒരു പടം )
17 . ശശികുമാർ ( അവസാന രണ്ടു ചിത്രം . കത്തുകളിലൂടെ അച്ഛന് വന്ന ബന്ധം. വളരെ ബുദ്ധിമുട്ടിൽ ജീവിച്ചിരുന്ന ആളിന്റെ അഭിരുചി കണ്ടു വിളിച്ചു. അച്ഛൻ മരിച്ചപ്പോൾ അയ്യാളുടെ കണ്ണീരു കാണില്ലായിരുന്നു. പാവം എവിടെയാണോ ആവോ !).
18. കൃഷ്ണൻ ചെട്ടിയാർ ( പെരുവഴിയമ്പലത്തിൽ മാത്രം. മുതുകുളത്തുകാരൻ . വാണിയന്മാരുടെ രീതികൾ മനസ്സിലാക്കാൻ കൂടിയാണ് ചെട്ടിയാരെ ഒപ്പം കൂട്ടിയത് . ആദ്യ പടം കഴിഞ്ഞതും അച്ഛന്റെ കാലു പിടിച്ചിട്ടു പോയി. ഉടൻ തന്നെ “വീരചക്രം”എന്ന ഒരു സിനിമ മുതുകുളത്തും പരിസരത്തും ഷൂട്ട് ചെയ്തു. കുറെ കഴിഞ്ഞപ്പോൾ സംവിധായകന് സംശയം , എടുത്തതൊക്കെ പതിഞ്ഞോ !. നെഗറ്റീവ് എടുത്തു സൂര്യന് നേരെ പിടിച്ചു. മുഴുവനും , എടുത്തതിൽ പകുതിയും EXPOSED!.
അടി വരും മുൻപേ രാത്രി രായ്ക്കുരാമാനം എന്റെ വല്യച്ഛന്റെ കൈയിൽ നിന്നും കുറച്ചു കാശും വാങ്ങി സ്റ്റാൻഡ് വിട്ടു. മദിരാശിക്ക് ! പക്ഷെ പിന്നീട പല പടങ്ങളും ചെയ്തു. “ശ്രീനാരായണഗുരു”ലൂടെ ദേശീയ അവാർഡും നേടി. . ‘അസാമാന്യ ചങ്കൂറ്റം’ എന്നച്ചൻ പറയുന്ന കേട്ടിട്ടുണ്ട് . ഒരിക്കൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഉയരമുള്ള ഒരാൾ ധൃതിയിൽ വന്ന് അച്ഛന്റെ കാലു പിടിച്ചത് കണ്ടു അന്തം വിട്ടു നിന്നിട്ടുണ്ട്. അത് കൃഷ്ണൻ ചെട്ടിയാർ ആയിരുന്നു . ആദ്യ പടത്തിനു ശേഷം, വര്ഷങ്ങള്ക്കു ശേഷമുള്ള കൂടിക്കാഴ്ച .അച്ഛനയാളെ ഇഷ്ടമായിരുന്നു .മരിച്ച വിവരം അറിഞ്ഞിരുന്നു )
19. ഒരാൾ കൂടിയുണ്ട് . നടി ജയഭാരതിയുടെ സഹോദരൻ.’മൂന്നാം പക്ക”ത്തിന്റെ POST PRODUCTION നിന്നു . മദിരാശിയിൽ. ആളെ കണ്ടിട്ടില്ല . പേരും അറിയില്ല .

ഒരു ചിത്രത്തിൽ പരമാവധി നാലിൽ കൂടുതൽ സഹായികൾ ഉണ്ടായിട്ടില്ല . ആദ്യ ചിത്രങ്ങൾക്കൊക്കെ രണ്ടു പേർ. ഒരു അസ്സോസിയേറ്റ് , ഒരു അസിസ്റ്റന്റ് .

ഇത്രേ ഉള്ളൂ. ഇതിൽ പെടാത്ത ആരെങ്കിലും ഒപ്പം പ്രവർത്തിച്ച ശിഷ്യൻ എന്ന് അവകാശപെടുന്നെങ്കിൽ നുണ എന്ന് എണ്ണിക്കോളു .

ഈ പോസ്റ്റ് അത്യാവശ്യം ആണെന്ന് തോന്നി !

ആദ്യ ചിത്രം: അച്ഛൻ, ജോഷി മാത്യു ( ‘തിങ്‌ളാഴ്ച നല്ല ദിവസം”)
.
രണ്ടാമത്തെ ചിത്രം: അച്ഛൻ, സുരേഷ് ഉണ്ണിത്താൻ , മള്ളൂർ മദനഗോപാൽ (“മൂന്നാം പക്കം”).

anantha padmanabhans facebook post about padmarajans assistants

Sruthi S :