ചിരിമരുന്നുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ തീയേറ്ററുകളിലെത്തും !


ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ റിലീസ് ചെയ്യും. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ ഒട്ടുമിക്ക ഹാസ്യരാജാക്കന്മാരും അണി നിരന്നിട്ടുണ്ട്.

ഒരുപാട് നാളത്തെ സംവിധാന മോഹമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ ഹരിശ്രീ അശോകൻ സ്വന്തമാക്കുന്നത്. ചിത്രം ഹാസ്യപ്രധാനമായിരിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു കോമഡി ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, ബിജു കുട്ടന്‍, അശ്വിന്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ ജയന്‍, ടിനി ടോം, സൗബിന്‍ സാഹിര്‍, കലാഭവന്‍ ഷാജോണ്‍, സലീം കുമാര്‍, ഷിജു, കുഞ്ചന്‍, സുരേഷ് കൃഷ്ണ, നന്ദലാല്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ബൈജു സന്തോഷ്, അബു സലീം, ജോണ്‍ കൈപ്പള്ളില്‍, ഹരിപ്രസാദ്, ബിനു, സുരഭി സന്തോഷ്, മമിത ബൈജു, മാല പാര്‍വ്വതി, ശോഭ മോഹന്‍, രേഷ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കല-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രാജേഷ് നടരാജന്‍, പരസ്യകല-ഇലി മീഡിയ, എഡിറ്റര്‍-രതീഷ് രാജ്, അസോസിയേറ്റ് ഡയറക്ടര്‍-അനിരുദ്ധ് സന്തോഷ്, സംവിധാന സഹായികള്‍ മനു മാല, ജിത്തു, ആനന്ദ് അനില്‍ കുമാര്‍, ദീപു, ഐസ്‌ക്ക്, വാര്‍ത്താപ്രചരണം-എഎസ് ദിനേശ് എന്നിവര്‍ നിര്‍വഹിക്കുന്നു.

an international local story release tomorrow

HariPriya PB :