എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്റ്റേജാണ്; വിഷമഘട്ടത്തിൽ കരുത്തു നൽകിയത് അവളാണ്; മനസ് തുറന്ന് അമൃത സുരേഷ്!

പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമ‌ൃത ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ അമൃതയെ വിമര്‍ശിക്കുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധിയാണ്. നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തിന്റെ പേരിലാണ് അമൃത ആക്രമിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കമന്റുകള്‍ തന്നെ കരയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അമൃത.

വനിത മാ​ഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഫേസ്ബുക്ക് നോക്കി താന്‍ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച്‌ ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്ബോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്‌റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. എന്നും തന്നോട് ചേര്‍ന്നുനിന്ന അനുജത്തി അഭിരാമിയാണ് തന്നെ എല്ലാ വിഷമഘട്ടത്തിലും കരുത്തുതന്നെതെന്നും താരം പങ്കുവച്ചു.

amrutha suresh

Noora T Noora T :