പരിക്കിനെ വകവെക്കാതെ ദുൽഖർ സ്റ്റേജ് കീഴടക്കി !

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ തലസ്ഥാന നഗരിയെ നൃത്ത കൊണ്ട് കൈയിലെടുത്തു. ദുൽഖർ അധികം വേദികളിൽ ചെയ്യാറില്ലെങ്കിലും അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ മൈഥിലിയെ എടുത്ത ദുല്ഖറിന്റെ ഡാൻസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ റിഹേഴ്സൽ ക്യാമ്പിൽ വച്ച് അപകടം സംഭവിച്ചു ദുല്ഖറിന് പരിക്കുപറ്റിയെന്ന വാർത്തയും പ്രചരിച്ചിരുന്നു.

ദുൽഖർ ഇനി ഡാൻസ് കളിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കിടിലം നൃത്ത ചുവടുമായി ദുൽഖർ ആരാധകർക്ക് മുന്നിൽ എത്തിയത് എത്തിയത്.

മോഹന്‍ലാലിനൊപ്പം എത്തിയ താരം മമ്മൂട്ടിക്കൊപ്പം വേദിയില്‍ നിറഞ്ഞു നിന്നു. പിന്നീട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന കിടിലന്‍ നൃത്തവുമായാണ് ദുല്‍ഖര്‍ എല്ലാവരെയും അമ്പരപ്പിച്ചത്.

പരിക്കിനെ മറികടന്ന താരത്തിന്റെ പ്രകടനത്തെ ഗംഭീര കയ്യടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ദുല്‍ഖറിന്റെ നൃത്തം കാണാന്‍ ഭാര്യ അമല്‍ സൂഫിയയും മകള്‍ മറിയം അമീറയും എത്തിയിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ദുൽഖർ എന്ന ഐഡന്റി ഉണ്ടാക്കാൻ നടനാണ് ദുല്ഖര് സൽമാൻ. മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടനാണ് ദുൽഖർ സൽമാൻ.

Noora T Noora T :