ഫെഫ്‌ക കയ്യൊഴിഞ്ഞു.. പക്ഷെ , അമ്മ മഞ്ജുവിനെ ചേർത്ത് നിർത്തി !ഡബ്ള്യു സി സി എവിടെ ?

മഞ്ജു വാര്യരും ശ്രീകുമാർ മെയോനും പ്രശ്നത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് ഫെഫ്ക . മനുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനൽ കേസ് ആയതിനാൽ ഇടപെടാൻ ആകില്ലെന്നാണ് അവർ അറിയിച്ചത് . എന്നാൽ ‘അമ്മ സംഘടനയുടെ നിലപാട് കുറച്ച് കൂടി വിപുലമാണ്. പോലീസ് കേസിൽ ഇടപെടാൻ സാധിക്കില്ലെങ്കിലും തൊഴിൽപരമായ സഹായങ്ങൾ ചെയ്യും എന്നാണ് ‘അമ്മ അസോസിയേഷൻ അറിയിച്ചത് . ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനയ്ക്ക് പരിമിതിയുണ്ട്, മഞ്ജു ‘അമ്മ’ സംഘടനയ്ക്ക് അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു.

>ഇന്നുരാവിലെയാണ് ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാരിയര്‍ ഫെഫ്കയുടെ പിന്തുണ തേടിയത്.  മൂന്നുവരിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതിനല്‍കിയെന്നും കത്തില്‍ മഞ്ജു പറയുന്നു. എന്നാൽ ശ്രീകുമാർ മേനോൻ ഫെഫ്ക അംഗമല്ലാത്തതിനാൽ ഇടപെടാനാകില്ലന്നാണ് അവരുടെ നിലപാട്.

സംവിധായകൻ ശ്രീകുമാർ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇന്നലെയാണ് ശ്രീകുമാർ മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും മഞ്ജു വാരിയർ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഡിജിപിക്ക് പരാതി നൽകിയത്.

amma association about manju warrier issue

Sruthi S :