അഭിഷേകിനെക്കാൾ മികച്ചത് ഐശ്വര്യ റായ് തന്നെ – അമിതാഭ് ബച്ചൻ

അഭിഷേകിനെക്കാൾ മികച്ചത് ഐശ്വര്യ റായ് തന്നെ – അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമയിലെ വളരെ പ്രസിദ്ധരായ ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ആരാധ്യ എന്ന മകളുമുണ്ട്. പക്ഷെ ഇവരുടെ ജീവിതത്തിൽ ഏറ്റവുമധികം പ്രശ്നമായത് അഭിഷേക് ബച്ചനെക്കാളും പ്രസിദ്ധയായ ഐശ്വര്യ റായ് ആണ്. ഇന്ത്യയെ ലോകത്തിനു പരിചയപെടുത്തുന്നതിൽ ഐശ്വര്യാറായിയുടെ സ്ഥാനം വലുതാണ്.

ഇവരുടെ വിവാഹത്തിന് മുൻപും ഐശ്വര്യയുടെ പ്രശസ്തി അലട്ടിയിരുന്നു. പലപ്പോളും അഭിഷേക് ബച്ചനെ ആരാധകർ ഇതിന്റെ പേരിൽ ഒരുപാട് നാണംകെടുത്തിയിട്ടുമുണ്ട്. പലപ്പോളും ഐശ്വര്യ റായ് ഇതിനെതിരെ പൊട്ടിത്തെറിച്ചിട്ടുമുണ്ട്.

പക്ഷെ ഇതിലൊന്നും ഭാര്യയുടെ കരിയറിനെ ബാധിക്കാതെ അഭിഷേക് നോക്കാറുണ്ട്. അഭിഷേക് തന്നെ അംഗീകരിക്കുന്നുണ്ട് , ഭാര്യ ഐശ്വര്യ റായ് തന്നെക്കാൾ ഒരുപാട് മികച്ചതാണെന്ന്. രാവൺ എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് അഭിഷേക് നൽകിയ അഭിമുഖത്തിൽ ഇത് വ്യക്തമാണ്.

തന്റെ അച്ഛൻ ആ ചിത്രം കണ്ടതിനു ശേഷം നൽകിയ കമന്റാണ് അഭിഷേക് പങ്കു വച്ചത്. മകൻ മികച്ചു എന്ന് പറഞ്ഞെങ്കിലും അതിലും മേലെയാണ് മരുമകൾ എന്നാണ് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടത്. അതിൽ താൻ അഭിമാനിക്കുന്നുവെന്നാണ് അഭിഷേക് വ്യകത്മാക്കിയത്.

amitabh bachchans comment about aishwarya rai

Sruthi S :