അമ്പിളി അമളിയും കമ്പിളിയും കുമ്പിടിയുമൊക്കെ ആയപ്പോൾ ; അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെറുതെ വിടാതെ ട്രോളന്മാർ !

സൗബിൻ ഷഹിറിന്റെ പുതിയ ചിത്രമാണ് അമ്പിളി. അഭിനേതാവ് എന്ന നിലയിൽ മികച്ച നടനുള്ള പുരസ്കാരമ വരെ കരസ്ഥമാക്കിയ സൗബിന്റെ മറ്റൊരു പ്രധാന ചുവടു വായ്പ്പായിരിക്കും അമ്പിളി എന്നാണ് സംസാരം. ഇപ്പോൾ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്.

പൂക്കൾ പിടിച്ച് പൂക്കൾക്കിടയിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന സൗബിന്റെ പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതിനൊപ്പം തന്നെ ട്രോളന്മാരും പോസ്റ്റർ ഏറ്റെടുത്തു എന്നതാണ് രസകരം. ഇഷ്ടാനുസരണം ടൈറ്റിലും മുഖവുമൊക്കെ മാറ്റി നല്ല കിടിലൻ ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്.

മോദിയും അമിത് ഷായും , വാവ സുരേഷും , ജഗതിയുമൊക്കെ ട്രോളർമാരുടെ ഭാവന അനുസരിച്ച് അമ്പിളിയുടെ പോസ്റ്ററിൽ മാറി മാറി വിരിഞ്ഞിരിക്കുകയാണ്.




ambili first look trolls

Sruthi S :