മോശം അനുഭവമുണ്ടായാൽ അപ്പോൾ തന്നെ തുറന്ന് പറയുക എന്നതാണ് സ്ത്രീകൾ സ്വീകരിക്കേണ്ട മാർഗം ; അംബിക

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടി ആയിരുന്ന താരമാണ് അംബിക. ബാല താരമായി സിനിമ യിൽ എത്തിയ നടി അംബിക 150 ൽ അധികം മലയാള സിനിമികളിലും അത്രതന്നെ തെന്നിന്ത്യൻ ഭാഷാചിത്രങ്ങ ളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മീടുവിനെ പറ്റി നടി അംബിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. മോശം അനുഭവമുണ്ടായാൽ അപ്പോൾ തന്നെ തുറന്ന് പറയുക എന്നതാണ് സ്ത്രീകൾ സ്വീകരിക്കേണ്ട മാർ​ഗമെന്ന് അംബിക അഭിപ്രായപ്പെട്ടു.മീ ടൂ പോലുള്ള അനുഭവങ്ങൾ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. കാസ്റ്റിം​ഗ് കൗച്ച്, മീടു എന്നൊക്കെ ഇപ്പോൾ കേൾക്കുന്ന വാക്കുകളാണ്.

എനിക്കങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അന്നൊക്കെ ഒരാളോട് ദേഷ്യമോ വല്ലായ്മയോ തോന്നിയാൽ പറഞ്ഞങ്ങ് തീർക്കും. അങ്ങനെ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞാൽ കഴിഞ്ഞു.എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചുട്ടപ്പം പോലെ അപ്പോൾ പറഞ്ഞ് അത് ഫിനിഷ് ചെയ്യുക. വെച്ചിരുന്നിട്ട് അയ്യോ ഞാൻ മറന്ന് പോയി, ഇപ്പോഴാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറയുന്നത് ശരിയല്ല. മീ ടൂ ഉണ്ടെന്ന് വെച്ച് അതിനെ തെറ്റായി ഉപയോ​ഗിക്കുന്നത് ശരിയല്ല. എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയുക.

അപ്പോൾ പറ്റിയില്ലെങ്കിൽ ഷൂട്ടിം​ഗ് തീരുന്ന സമയത്ത് ഇങ്ങനെ ഒരു സംഭവം നടന്നു, ഇതിന് ഒരു പ്രതിവിധി നിങ്ങൾ കാണണമെന്ന് സംവിധായകരോടോ പ്രൊഡ്യൂസറോടോ പറയുക. അങ്ങനെ വല്ലതും നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ ഞാനങ്ങനത്തെ ആളല്ലെന്ന് പറഞ്ഞങ്ങ് തീർക്കുക. പറഞ്ഞാൽ മനസ്സിലാക്കുന്നവർ തന്നെയാണ് ഇപ്പോഴുള്ളത്. പറഞ്ഞാലും കേട്ടില്ലെങ്കിൽ തമിഴിൽ പറയുന്ന പോലെ അടി ഒതറുത മാതിരി അണ്ണൻ തമ്പിയും ഒതറാത്. അടി കൊടുക്കുമ്പോൾ ശരിയാവും, അംബിക പറഞ്ഞു.

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് അംബിക. തമിഴ്, തെലുങ്ക് സിനിമകളിലും അംബിക സജീവമായിരുന്നു. മലയാളത്തിൽ നീലത്താമര എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അംബിക ചെയ്തു. ഈ സിനിമ പിന്നീട് ലാൽ ജോസ് റീമേക്ക് ചെയ്തിട്ടുണ്ട്. അർച്ചന കവിയായിരുന്നു സിനിമയിലെ നായിക. 200 ഓളം സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. സീതയായിരുന്നു അംബികയുടെ ആദ്യ സിനിമ. എന്നാൽ ഈ സിനിമ റിലീസായ് കുറേക്കഴിഞ്ഞാണ്.

അപ്പോഴേക്കും അംബികയെ തേടി അവസരങ്ങൾ വന്ന് കൊണ്ടിരുന്നു.ലജ്ജാവതി, രാജാവിന്റെ മകൻ തുടങ്ങിയ സിനിമകളിലും അംബിക ശ്രദ്ധിക്കപ്പെട്ടു. ഒരുപിടി കന്നഡ സിനിമകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. പ്രേം കുമാർ മേനോൻ എന്ന എൻആർഐ ആയിരുന്നു അംബികയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. വിവാഹ ശേഷം അമേരിക്കയിലായിരുന്നു താമസം. എന്നാൽ 1996 ൽ ഈ ബന്ധം വേർപിരിഞ്ഞു. നടി ഇന്ത്യയിലേക്ക് തിരിച്ചെത്തി. 2000 ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചു. 2002 ൽ ഈ ബന്ധവും വേർപിരിഞ്ഞു.

കരിയറിൽ പിന്നീട് അമ്മ വേഷങ്ങളും അംബിക ചെയ്തിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി എത്തുകയും ചെയ്തിട്ടുണ്ട്. തെലുങ്ക് സീരിയലുകളിലുൾപ്പെടെ അംബിക അഭിനയിക്കുന്നുണ്ട്. മീടൂ ആരോപണങ്ങളെ തള്ളിക്കൊണ്ട് സിനിമാ രം​ഗത്തെ പ്രമുഖർ നടത്തിയ പ്രസ്താവന നേരത്തെ വിവാ​ദമായിരുന്നു. ആക്രമിക്കപ്പെട്ടവരെ അപമാനിക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് ഉയർന്ന വിമർശനം. സിദ്ദിഖ്, കെപിഎസി ലളിത തുടങ്ങിയവർ മീടൂ ആരോപണങ്ങളെ വിമർശിച്ചത് നേരത്തെ ചർച്ചയായിരുന്നു.

AJILI ANNAJOHN :