സഹോദരനെ സംശയിച്ച് ആരാധകര്‍……

സഹോദരനെ സംശയിച്ച് ആരാധകര്‍……

ഇതാണോ അമലയുടെ പുതിയ ഭര്‍ത്താവ്…? ലാല്‍ ജോസിന്റെ നീലത്താമരയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അമലാ പോള്‍ ഇന്ന് തെന്നിന്ത്യയിലെ മുന്‍ നിരനായികമാരിലൊരാളാണ്. മലയാളവും തമിഴും കടന്ന് അമല ഇപ്പോല്‍ ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ്.

സംവിധായകന്‍ എ.എല്‍.വിജയുമായി നിയമപരമായി വേര്‍പിരിഞ്ഞ ശേഷവും അമല സിനിമയും ഫോട്ടോഷൂട്ടും ഒക്കെയായി ആരാധകരെ ഇടയ്ക്കിടെ ഞെട്ടിക്കാറുണ്ട്. ഇതിനിടെ അമല വീണ്ടും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകളും പലപ്പോഴും പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും താരം പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ വീണ്ടും അമലയുടെ വിവാഹ കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഫെയ്‌സ്ബുക്കില്‍ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇതിന് വഴിവെച്ചത്. പ്രത്യേക അടിക്കുറുപ്പുകളോ ഒന്നും തന്നെയില്ലാതെ അമല പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് താഴെ ഇതാണോ പുതിയ ഭര്‍ത്താവ് എന്ന തരത്തിലുള്ള കമന്റുകളാണ്. ഈ കമന്റുകളോടും താരം പ്രികരിച്ചിട്ടില്ല. കൂടെയുള്ളത് ആരെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും അക്കാര്യം അമല വ്യക്തമാക്കുന്നില്ല.

അമലയുടെ സഹോദരന്‍ അഭിജിത്ത് പോളാണ് അമലയ്‌ക്കൊപ്പം ചിത്രത്തിലുള്ളത്. എന്നാല്‍ സഹോദരനൊപ്പം നില്‍ക്കുന്ന അമലയെ ആരാധകര്‍ സംശയിച്ചിരിക്കുകയാണ്. ഇതാണോ പുതിയ ഭര്‍ത്താവ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അമലയുടെയും വിജയുടെയും വിവാഹിമോചന വാര്‍ത്ത സിനിമാ ലോകത്തെ അടക്കം ഏവരെയും ഞെട്ടിച്ചിരുന്നു. ഇടയ്ക്ക് വിജയുടെ വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞതോടെ ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.


2014ല്‍ ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവുമായാണ് അമലാ പോള്‍-വിജയ് വിവാഹം നടന്നത്. വിവാഹ ശേഷം അമല വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി. അമല പോളിന്റെ സിനിമാ മോഹമാണ് അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടായതെന്നും അമല തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തതാണ് വിജയെയും കുടുംബത്തെയും ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് വിജയുടെ വീട്ടുകാര്‍ പറയുന്നത്. ഇതുമാത്രമല്ല വിജയുടെ വീട്ടുകാരെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. അമല ഗ്ലാമര്‍ വേഷത്തിലെത്തിയതും വിജയുടെ വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. ഇതൊക്കെയായിരുന്നു അമല പോള്‍-വിജയ് ബന്ധം തകരാന്‍ കാരണമായി വിജയുടെ വീട്ടുകാര്‍ പറയുന്നത്.

Amala Paul s new husband photo

Farsana Jaleel :