ആത്മാര്‍ത്ഥ സുഹൃത്തിന്റെ ജന്മദിനമായിരുന്നു ഹരിനാരായണന്റെ അന്ത്യദിനം

ആത്മാര്‍ത്ഥ സുഹൃത്തിന്റെ ജന്മദിനമായിരുന്നു ഹരിനാരായണന്റെ അന്ത്യദിനം

നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നടുവട്ടം പെരച്ചനങ്ങാടിയിലെ ഓം ശക്തി എന്ന വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും.

തബലമൃദംഗ വാദകന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയായിരുന്നു അദ്ദംഹം അവതരിപ്പിച്ചത്. നീലാകാശം പച്ചക്കടല്‍, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


മണി അയ്യരുടെ കീഴില്‍ മൃദംഗം പഠിച്ചു. മൂന്നരവര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ അടുത്ത സുഹൃത്തായി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു. അരാജകവാദിയായാണ് അദ്ദേഹം അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്. അവനവന്റെ മീഡിയത്തില്‍ അരാജകത്വം സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Tabalist Harinarayan passes away

Farsana Jaleel :