ഇനി  ബിലഹരിയുടെ ‘പോരാട്ടം:  അള്ള് രാമേന്ദ്രനായി ചാക്കോച്ചൻ.

‘അള്ള് രാമേന്ദ്രന്‍’ ഇത് ബിലഹരിയുടെ പരിശ്രമം അല്ല ‘പോരാട്ട’മാണ് . വർണ്ണ്യത്തിൽ ആശങ്കയ്ക്ക് ശേഷം ആഷിഖ് ഉസ്മാനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ‘അള്ള്‌ രാമേന്ദ്രൻ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  25000 രൂപയ്ക്ക് പോരാട്ടം എന്ന സിനിമ ഒരുക്കി സിനിമ ലോകത്തെ ഞെട്ടിക്കാൻ ശ്രമിച്ച ബിലഹരിയാണ്.


അള്ള് രാമേന്ദ്രന്‍ എന്ന കഥാപാത്രവുമായി കുഞ്ചാക്കോ ബോബൻ തന്നെയായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.  ‘ഈ പാവം ഞാൻ’ അള്ള് രാമേന്ദ്രന്‍ എന്ന് പറഞ്ഞ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ കുഞ്ചാക്കോ ബോബനാണ്.

ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതസംവിധാന നിര്‍വഹിക്കുന്നത് ഷാൻ റഹ്‌മാനാണ്. വളരെ കുറഞ്ഞ ചിലവില്‍ സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ബിലഹരി. വെറും ഇരുപത്തയ്യായിരം രൂപയ്‍ക്ക് പോരാട്ടം എന്ന സിനിമ പൂര്‍ത്തിയാക്കിയാണ് ബിലഹരി ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിൻ ചെറുകയിൽ , വിനീത് വാസുദേവൻ , ഗിരീഷ് തുടങ്ങിയവരാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Noora T Noora T :