ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്റെ ജീവനെടുത്ത ലൂപസ് രോഗം: സുനന്ദ പുഷ്കറും , മൈക്കിൾ ജാക്‌സണും ഇതേ രോഗത്തിന് ചികിത്സ തേടിയിരുന്നു . സ്ത്രീകൾ കരുതിയിരിക്കുക!!!

ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്റെ ജീവനെടുത്ത ലൂപസ് രോഗം: സുനന്ദ പുഷ്കറും , മൈക്കിൾ ജാക്‌സണും ഇതേ രോഗത്തിന് ചികിത്സ തേടിയിരുന്നു . സ്ത്രീകൾ കരുതിയിരിക്കുക!!!

സ്ത്രീകൾ പൊതുവെ തങ്ങളുടെ രോഗകാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല . രോഗലക്ഷണങ്ങളെ ഇവർ മനഃപൂർവം കണ്ടില്ലെന്നു നടിക്കും. എന്നാൽ ശ്രേധിച്ചില്ലെങ്കിൽ ജീവൻ പോലും അപകടത്തിലാക്കുന്ന ഒരു രോഗമാണ് ലൂപ്പസ് രോഗം. പല പ്രമുഖ മരണങ്ങൾക്കും പിന്നിൽ ലൂപ്പസ് രോഗമായിരുന്നത് നമ്മൾ അറിഞ്ഞിട്ടുണ്ട്. സെലീന ഗോമസ് , ലേഡി ഗാഗ . സുനന്ദ പുഷകർ , മൈക്കിൾ ജാക്‌സൺ തുടങ്ങിയവരെല്ലാം ഈ രോഗം കൊണ്ട് ജീവൻ നഷ്ടമായവരാണ്. ടെലിവിഷൻ താരം ദുര്ഗ മേനോന്റെ മരണത്തോടെ ഈ രോഗം വീണ്ടും ചർച്ചയായിരിക്കുകയാണ്.

15 നും 40 ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന ഗൗരവമേറിയ ദീര്‍ഘകാല വാതരോഗമാണ് ലൂപ്പസ്. പ്രതിരോധശേഷിയെ തന്നെ താറുമാറാക്കുന്ന രോഗം രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകാം. ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ദീര്‍ഘകാല ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ലൂപ്പസ്. പ്രതിരോധവ്യവസ്ഥയില്‍ ഉണ്ടാകുന്ന ചില തകരാറുകള്‍ മൂലം ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും എതിരായി ആന്റിബോഡി ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രവണതയാണിത്. ലൂപ്പസ് ഇത്തരത്തില്‍ ഒരു രോഗമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ലക്ഷത്തില്‍ മൂന്നു പേര്‍ക്കാണ് ലൂപ്പസ് രോഗം ബാധിക്കുന്നത്.

ലക്ഷണങ്ങള്‍ വളരെ സാധാരണമായതു കൊണ്ടുതന്നെ രോഗം തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആറുമാസം വരെ നീണ്ടു നില്‍ക്കാവുന്ന വിട്ടുമാറാത്ത പനി, സന്ധിവേദന. എത്ര വിശ്രമിച്ചാലും മാറത്ത കടുത്ത ക്ഷീണം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖത്ത് കവളിലും മൂക്കിലുമായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചുവന്ന പാടുകളും കാണപ്പെടാം. വെയില്‍ അടിക്കുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമായി വരും. ഈ പാടുകള്‍ കുത്തുപോലെയോ വലുതായോ കാണപ്പെടാം. ഇത് ബട്ടര്‍ഫൈ്‌ള റാഷ്, മാലാ റാഷ് എന്ന പേരില്‍ അറിയപ്പെടുന്നു. കൂടാതെ സന്ധിവേദനയും സന്ധികളില്‍ വീക്കവും ഉണ്ടാകും. വട്ടത്തിലുള്ള മുടി കൊഴിച്ചില്‍, വായിലും മുക്കിനകത്തുമുള്ള ചെറുവ്രണങ്ങള്‍ തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ ശ്വാസംകോശം, ഹൃദയം തുടങ്ങിയവയുടെ നീര്‍ക്കെട്ടുമൂലം നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെടാം. വൃക്കള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടു മൂലം കാലില്‍ നീരും അനുഭവപ്പെടുന്നു. കാലിലേയും ശ്വാസകോശത്തിലേയും സിരകളില്‍ രക്തംകട്ട പിടിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. വിവാഹിതരാണെങ്കില്‍ തുടര്‍ച്ചയായി ഗര്‍ഭം അലസല്‍ ഉണ്ടാകാം. ലൂപ്പസ് ബ്രെയിനെ ബാധിച്ചാല്‍ ഫിക്‌സ് വരുന്നു. കൂടാതെ ലഗ്നസിനെ ബാധിച്ചാല്‍ ചുമയ്ക്കുമ്പോള്‍ രക്തം വരുന്ന സ്ഥിതിയും ഉണ്ടാകും.

രോഗനിര്‍ണ്ണയം.

ലക്ഷണങ്ങള്‍ സാധാരണമായതിനാല്‍ മറ്റു പല അസുഖങ്ങളുമായി ലൂപ്പസ് തെറ്റുദ്ധരിക്കപ്പെടാം. ഇത് രോഗനിര്‍ണ്ണയം വൈകിക്കാന്‍ ഇടയാക്കും. രക്തപരിശോധന,സ്‌കിന്‍ ബയോപ്‌സി, എന്നിവയും രോഗനിര്‍ണ്ണയ മാര്‍ഗങ്ങളാണ്. രോഗത്തിന്റെ അവസ്ഥ നോക്കിയാണ് ചികിത്സ തീരുമാനിക്കുന്നത്. രോഗം വരുതിയിലാക്കിയ ശേഷം ലൂപ്പസ് ബാധിച്ച രോഗികള്‍ക്ക് വിവാഹം കഴിക്കാവുന്നതാണ്. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ഇവര്‍ക്ക് ആവശ്യമാണ്. അസുഖം നിയന്ത്രിച്ചു നിര്‍ത്തിയതിനു ശേഷം ഗര്‍ഭധാരണമാകാം. ഇല്ലെങ്കില്‍ ഗര്‍ഭം അലസാനോ കുട്ടിക്കും വളര്‍ച്ച കുറയാനോ ഇടയായേക്കാം. മറ്റുള്ളവരെ അപേക്ഷിച്ച് ലൂപ്പസ് ബാധിച്ച സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനുള്ള സാധ്യത 30 ശതമാനം കൂടുതലാണ്. തുടക്കത്തില്‍ കൃത്യമായ സ്‌ക്രിനിങ്ങ് ടെസ്റ്റിലൂടെ രോഗം തിരിച്ചറിയാം.

all about lupus disease

Sruthi S :