മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു.
ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്.
15 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പറയാത്തത്; ഒരു കുറ്റ സമ്മതം പോലെ പറഞ്ഞുകൊണ്ട് നിത്യാ ദാസ് !
വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും ആലീസ് യൂട്യൂബ് ചാനലിലൂടെ പങ്ക് വയ്ക്കാറുണ്ട്. ആലീസ് മാത്രമല്ല ഭർത്താവ് സജിനും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.
വിവാഹം കഴിഞ്ഞ ആലീസ് മികച്ച രീതിയിൽ മേക്ക് ഓവർ നടത്തിയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ചുരിദാർ അണിഞ്ഞ് നാടൻ ലുക്കിൽ കണ്ടിരുന്ന ആലീസിനെ ഇപ്പോൾ മോഡർ ലുക്കിലാണ് കാണുന്നത്. വിവാഹത്തിന് ശേഷമാണ് ആലീസ് സമൂഹമാധ്യമങ്ങളിൽ താരമായത് എന്ന അഭിപ്രായവും ആരാധകർക്കിടയിൽ ഉണ്ട്.
ഇപ്പോഴിതാ മാലിദ്വീപിൽ നിന്നുള്ള ആലീസിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പൊതുവെ മനോഹരമായ മാലിദ്വീപിൽ മജന്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ ആലീസിനെ കാണാം.. നിറങ്ങൾ കൊണ്ടൊരു മനോഹര ഫ്രെയിം തന്നെ തീർത്തിട്ടുണ്ട്.
അതേസമയം, ഷോർട്സ് ധരിച്ചുള്ള ആലീസിനോട് സാധാരണ വസ്ത്രമാണ് കൂടുതൽ ഇണങ്ങുന്നത് എന്നുള്ള അഭിപ്രായവും ആരാധകർ പങ്കുവെക്കുന്നുണ്ട്…
കഴിഞ്ഞ നവംബര്‍ 18 ന് ആയിരുന്നു അലീസിന്റെയും സജിന്റെയും വിവാഹം. വിവാഹത്തോട് അനുബദ്ധിച്ച് നടന്ന സേവ് ദ ഡേറ്റ് മുതല്‍ മെഹന്ദി, ബ്രൈഡ് ടു ബി, താലികെട്ട്, റിസപ്ഷന് വരെയും കല്യാണ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വേഷത്തിനും മേക്കപ്പിനും, ക്ലിക്കിനും പിന്നിലുള്ള രസകരമായ അനുഭവവും അലീസ് പങ്കുവച്ചു.
About Alice christy