കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു; മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളുമായി ആശ ശരത്ത്

അടുത്തിടെയാണ് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, ദിലീപ് തുടങ്ങി സിനിമാ രംഗത്തെ നിരവധി ആളുകൾ പങ്കെടുത്തു.

പങ്കു എന്നാണ് ഉത്തരയെ വീട്ടിൽ വിളിക്കുന്നത്. ഇപ്പോഴിതാ മകളുടെ വിവാഹ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആശ ശരത്ത് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു

‘‘പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു. എന്റെ പങ്കു ചിറകുകൾ വിടർത്തി പുതിയ കൂട്ടിലേക്കുള്ള യാത്ര തുടങ്ങുന്നു. അവളുടെ വിവാഹ നിശ്ചയത്തിന്റെ ഈ സന്തോഷകരമായ നിമിഷം ഞാൻ എന്റെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു.’’–വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ആശ ശരത് കുറിച്ചു.

ചിത്രങ്ങൾ കാണാം

ആശ ശരത്–ശരത് ദമ്പതികളുടെ മൂത്ത മകളാണ് ഉത്തര. എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞ ഉത്തര മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആശ ശരത്തിനൊപ്പം അഭിനയരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

മുംബൈ സ്വദേശികളായ സച്ചിൻ മേനോന്റെയും അനിത മേനോന്റെയും മകനാണ് ആദിത്യ. എൽഎൽബി, സിഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ ഇപ്പോൾ കെ.പി.എം.ജിയിൽ ജോലി ചെയ്യുന്നു. അനിരുദ്ധ് എന്നൊരു സഹോദരൻ കൂടി ആദിത്യനുണ്ട്. അടുത്ത വർഷം മാർച്ച് 18 നാണു വിവാഹം.

Noora T Noora T :