താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം ക്രിസ്മസ് ആഘോഷിച്ച് താരങ്ങൾ; ചിത്രങ്ങൾ കാണാം

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം പ്രകീർത്തിച്ച് ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം നേർന്ന് വിശ്വാസികൾ ഇന്ന് തിരുപ്പിറവി ആഘോഷിക്കുന്നു. .വീടുകളിൽ കുടുംബാംഗങ്ങൾ ചേർന്ന് ഇന്നലെ ആഘോഷപൂർവം പുൽക്കൂടുകൾ ഒരുക്കി. സാന്താക്ലോസുമാർ സമ്മാനങ്ങളുമായി എത്തി. ക്രിസ്മസ് കേക്കുകളും വിഭവങ്ങളും ഒരുക്കാനുള്ള തയാറെടുപ്പുകളും നടത്തി.

ലോകമെമ്പാടുള്ള ജനങ്ങൾ ക്രിസ്‌മസ് ആവേശത്തിലാണ്.. സിനിമാലോകത്തും ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല. താരങ്ങളെല്ലാം തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം ക്രിസ്മസ് ഗംഭീരമാക്കുകയാണ്.

ആരാധകർക്ക് ക്രിസ്‌മസ് ആശംസകൾ നേർന്ന് കുടുംബത്തോടൊപ്പം ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മൂന്നു പേരും ഒരുപോലത്തെ ടീ ഷർട്ടുകൾ ധരിച്ച് പകർത്തിയ ചിത്രം കൗതുകം ഉണർത്തുന്നതാണ്.

മകൻ ജനിച്ച ശേഷമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷമാക്കാനൊരുങ്ങുകയാണ് തെന്നിന്ത്യൻ താരം കാജൾ അഗർവാളും ഭർത്താവും. മകനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ട്.

സ്‌കൂൾകാലത്തെ ക്രിസ്‌മസ് ആഘോഷത്തിന്റെ ഓർമകൾ പങ്കുവച്ചാണ് നടൻ റഹ്മാൻ ആശംസകൾ അറിയിച്ചത്. ഭാര്യ മെഹറിനൊപ്പമുള്ള ചിത്രമാണ് ഷെയർ ചെയ്തത്.

നവദമ്പതികളായ മഞ്ജിമ മോഹനും ഗൗതം കാർത്തികും ചിത്രം പങ്കുവച്ച് ആശംസ അറിയിച്ചു. ‘സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ’ എന്നാണ് ഗൗതം ചിത്രത്തിനൊപ്പം കുറിച്ചത്.

പടുകൂറ്റൻ ക്രിസ്മസ് ട്രീയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നടി ദിവ്യ ഉണ്ണി ആശംസ അറിയിച്ചത്. ‘പ്രകാശം നിറഞ്ഞ ദിവസം ആശംസിക്കുന്നു’ ദിവ്യ കുറിച്ചു. കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് നടി മിയ പങ്കുവച്ചത്. ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്.

നടൻ ജയസൂര്യയും ആരാധകർക്കു ആശംസകളറിയിക്കാൻ മറന്നിട്ടില്ല.

താരങ്ങളായ സംവൃത സുനിൽ, മുക്ത, ഗ്രേസ് ആന്റണി, സനൂഷ, അഹാന കൃഷ്ണ, ശ്വേത മോഹൻ, പൃഥ്വിരാജ് എന്നിവരും ക്രിസ്‌മസ് വൈബിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

ഏതൊരു വിശേഷദിവസവും സുഹൃത്തുക്കളായ ഗണപതി, ബാലു വർഗീസ്,ജിസ് ജോയ് എന്നിവർക്കൊപ്പം ആഘോഷിക്കുന്ന ആസിഫ് അലി ഇത്തവണയും പതിവ് തെറ്റിച്ചില്ല. സുഹൃത്തുകൾക്കും, കുടുംബത്തിനുമൊപ്പം ക്രിസ്‌മസ് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Noora T Noora T :