ഈ ദിവസത്തിന് ഞാൻ നന്ദി പറയുന്നത് മമ്മൂക്കയോടാണ് – അജയ് വാസുദേവ്

മമ്മൂട്ടി എപ്പോളും സിനിമ രംഗത്തെ യുവ സംവിധായകർക്ക് നല്ല പിന്തുണ നല്കരുണ്ട് . പുതു മുഖ സംവിധായകർക്ക് മുന്നിൽ യാതൊരു ഡിമാൻഡും വയ്ക്കില്ലന്നു മാത്രമല്ല , എല്ലാ രീതിയിലുമുള്ള സഹായങ്ങളും ചെയ്യും.

അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച്‌ വാചാലരായി നിരവധി പേരാണ് എത്തിയത്. സിനിമയുടെ പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. നിരവധി സിനിമകളുമായാണ് മുന്നേറുകയാണ് ഈ താരം. യുവതലമുറയുടെ മാതൃകാപുരുഷനാണ് അദ്ദേഹം. സിനിമയിലെയും ജീവിതത്തിലേയും അദ്ദേഹത്തിന്റെ നിലപാടുകളാണ് പലരും പിന്തുടരുന്നത്. അദ്ദേഹത്തിനൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് സംവിധായകനായ അജയ് വാസുദേവ്.

രാജാധിരാജ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. 2014 ജൂണ്‍ 7നായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അദ്ദേഹത്തിനൊപ്പമുള്ള മൂന്നാമത്തെ സിനിമ തുടങ്ങുകയാണെന്ന സന്തോഷം പങ്കുവെച്ച്‌ നേരത്തെ സംവിധായകനെത്തിയിരുന്നു. അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ന് ജൂണ്‍ 7, എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉള്ള ദിവസം. 2014 ജൂണ്‍ 7ന് ആയിരുന്നു എന്റെ ആദ്യ ചിത്രമായ രാജാധിരാജയുടെ പൂജയും, ചിത്രീകരണം തുടങ്ങിയ ദിവസവും.പൊള്ളാച്ചിയിലെ സേത്തുമട വീട്ടില്‍ വെച്ചായിരുന്നു ആ ദിവസം. എത്രെയോക്കെ ദിവസങ്ങള്‍ കടന്ന് പോയാലും ഈയൊരു ദിനം ശരിക്കും ഓര്‍മയില്‍ അങ്ങനെതന്നെ നില്‍ക്കുന്നു. അതിനു ഞാന്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നതു മമ്മൂക്കയോടും, ഉദയേട്ടനോടും, സിബി ചേട്ടനോടും പിന്നെ രാജാധിരാജയുടെ നിര്‍മ്മാതാക്കളായ എം.കെ നാസര്‍ ഇക്കയോടും, സ്റ്റാന്‍ലി ചേട്ടനോടും അതേപോലെ തന്നെ രാജാധിരാജയില്‍ അഭിനയിച്ചവരും, ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുമാണ്.എല്ലാറ്റിനും ഉപരിയായി ദൈവത്തിനോടും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി രേഖപെടുത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. പോസ്റ്റ് കാണാം.

ajay vasudev’s facebook post about mammootty

Sruthi S :