നമിതയെ ജീവിത സഖിയാക്കി ആദിൽ ഇബ്രാഹീം!

അവതാരക വേഷത്തിൽ തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറിയ ആദിൽ ഇബ്രാഹിം വിവാഹിതനായി. നമിതയെയാണ് ആദിൽ ജീവിത സഖിയാക്കിയത്. വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ചായിരുന്നു വിവാഹ സത്ക്കാരം. വിവാഹ സത്ക്കാരതിന്റെ ചിത്രങ്ങളാണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ സീരിയൽ രംഗത്തെ നിരവധി പേരാണ് ചടങ്ങിൽ എത്തിയത്.

അവതാരകൻ മാത്രമല്ല ആര്‍ജെ, വിജെ, നടനായും പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു ആദിൽ അതെ സമയം തന്നെ മലയാളത്തിൽ മാത്രമല്ല . അന്യ ഭാഷ ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. പേളി മാണിക്കൊപ്പം ഡിഫോര്‍ ഡാന്‍സിൽ അവതാരകനായി എത്തിയതോടെയാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്. 9, അച്ചായൻസ്, ലൂസിഫർ ,ഹലോ ദുബായിക്കാരൻ എന്നീ ചിത്രാങ്ങാലിയിലും അഭിനയിച്ചിട്ടുണ്ട്.

adil

Noora T Noora T :