നടി രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു !! കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം…

നടി രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നു !! കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം…

വീണ മാലിക്കിനെ പോലെ തന്നെ ഇൻഡ്യക്കാർക്കിടയിൽ പ്രശസ്‌തയായ പാകിസ്താനി നടി രേഷ്മ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭർത്താവ് തന്നെയാണ് നടിയും ഗായികയുമായ രേഷ്മയെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ.

ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ രേഷ്മ കുറച്ചു കാലമായി സഹോദരന്റെ വീട്ടിലാണ് താമസം. രേഷ്മ താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തിയ ഭർത്താവ് രേഷ്മയെ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും, മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പഷ്ത്തൂ ഗാനങ്ങളിലൂടെ രേഷ്മ വളരെയധികം പ്രശസ്തയാണ്.

ഈ വർഷം പാകിസ്ഥാനിൽ വനിതാ കലാകാരികൾക്കെതിരെ നടക്കുന്ന പതിനഞ്ചാമത്തെ അക്രമമാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഇത് പോലെ ഒരു സംഭവത്തിൽ ഒരു സ്റ്റേജ് നൃത്തക മരണപ്പെട്ടിരുന്നു. റൂമിലേക്ക് വരാൻ നിർബന്ധിച്ചപ്പോൾ നിഷേധിച്ചതിനായിരുന്നു അന്ന് വെടിവെച്ചത്.

Actress Reshma shot dead

Abhishek G S :