കേരളത്തിന് ധനസഹായവും ഒപ്പം സഹായ അഭ്യർത്ഥനയുമായി നടൻ വിശാൽ
ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ കേരളത്തിന് തമിഴ് സിനിമാ ലോകം
സഹായ ഹസ്തം നൽകി വരികയാണ് .
നടികർ സംഘം ,നടന്മാരായ കമല ഹാസൻ ,സൂര്യ ,കാർത്തി , നടി രോഹിണി എന്നിവരെ തുടർന്ന് തമിഴ് പ്രൊഡ്യൂസർ കൗൺസിൽ പ്രസിഡണ്ടും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ തന്റെ വകയായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു.
കൂടാതെ ഏട്ടവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകണമെന്നും തമിഴ് സിനിമാ ലോകത്തോടും ,ആരാധക രോടും, തമിഴ് ജനതയോടും പത്ര കുറിപ്പിലൂടെ വിശാൽ അഭ്യർഥിച്ചു.