മുപ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; നടൻ വിജയ് യെ വിട്ടയച്ചു

മുപ്പത് മണിക്കൂർ നീണ്ട് നിന്ന ചോദ്യം ചെയ്യലിനു ശേഷം തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് വിട്ടയച്ചു. വീട്ടിൽ നിന്ന് ആധാരങ്ങളും നിക്ഷേപ രേഖകളും പിടിച്ചെടുത്തു.

ബിഗിൽ സിനിമയിൽ കൈപ്പറ്റിയ പ്രതിഫലം സംബസിച്ചാണ് വിജയെ ഒന്നര ദിവസമായി ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് എന്റ ടെയ്ൻമെന്റന്റ ഓഫീസുകളിലും സിനിമയ്ക്ക് പണം പലിശക്ക് നൽകിയ തമിഴ് സിനിമയിലെ പ്രമുഖ പലിശ ഇടപാടുകാരൻ അൻപ് ചൊഴിയന്റെയും ഓഫീസുകളിൽ രാവിലെ പരിശോധന നടന്നിരുന്നു.


അൻപ് ചോഴിയന്റെ മധുരയിലെയും ചെന്നൈയിലെയും വീട്ടുകളിലും ഓഫീസിലും നിന്നാണ് കണക്കിൽ പെടാത്ത 77 കോടി രൂപ പിടികൂടിയത്. നിർമാതാക്കളുടെയും വിതരണക്കാരന്റെയും ഓഫീസുകളിൽ നിന്ന് 300 കോടി രുപയുടെ ആസ്തി രേഖകൾ പിടിച്ചെടുത്തു. ആ ധാരങ്ങൾ, പ്രൊമിസറി നോട്ടുകൾ’, ഡേറ്റ് എഴുതിയ ചെക്കുകൾ തുടങ്ങിയവ പിടികൂടിയെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതേ സമയം വിജയ് യുടെ സാളിഗ്രാമത്തിലെയും പനയൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടില്ലന്നാണ് സൂചന.

നടന്റെ നിക്ഷേപങ്ങളുടെയും സ്ഥലങ്ങളും കെട്ടിടങ്ങളും അടക്കമുള്ള ആസ്തികളുടെയും രേഖകൾ പിടിച്ചെടുത്തെന്നും കൂടുതൽ പരിശോധന വേണമെന്നാണ് ആദായ നികുതി വകുപ്പ് വാർത്താ കുറിപ്പ് അറിയിച്ചത്. തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന വ്യാഴാഴ്‌ച രാത്രി പത്തോടെ അവസാനിപ്പിച്ചു. പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടില്‍ ബുധനാഴ്ച വൈകിട്ട്‌ തുടങ്ങിയ പരിശോധന 30 മണിക്കൂറോളം നീണ്ടു. ബുധനാഴ്ച നെയ്‌വേലിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് കസ്റ്റഡിയിലെടുത്ത താരത്തെ ഇസിആറിലെ വസതിയിലെത്തിച്ചായിരുന്നു ചോദ്യം ചെയ്തത്. ഭാര്യ സംഗീതയെയും ചോദ്യംചെയ്തു. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് സാമ്ബത്തികക്രമക്കേട് ആരോപിച്ചായിരുന്നു നടപടി. ചെന്നൈ നീലാങ്കരൈയിലെ ഭൂമി വാങ്ങല്‍, പൂനമല്ലിയിലെ കല്യാണമണ്ഡപ നിര്‍മാണം എന്നിവ സംബന്ധിച്ച്‌ വിവരം ശേഖരിച്ചു. വീട്ടില്‍നിന്ന്‌ ചില രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിശോധനയ്‌ക്ക്‌ ശേഷമേ കൂടുതല്‍ നടപടികളുമായി മുന്നോട്ട്‌ പോകുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ചോദ്യം ചെയ്യലിനെക്കുറിച്ച്‌ വിജയ്‌ പ്രതികരിച്ചില്ല.

ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് സിനിമാസ്, സിനിമയുടെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖന്‍, സിനിമാനിര്‍മാതാക്കള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്ന അന്‍പ് ചെഴിയന്‍ എന്നിവരുമായി ബന്ധപ്പെട്ട 38 ഇടങ്ങളിലും പരിശോധന നടത്തി. അന്‍പ് ചെഴിയന്റെ ചെന്നൈ, മധുരൈ എന്നിവിടങ്ങളിലെ ഓഫീസില്‍നിന്ന്‌ 77 കോടി രൂപ പിടിച്ചെടുത്തു. ഇതുകൂടാതെ പ്രോമിസറി നോട്ട്, ചെക്ക്‌ ഉള്‍പ്പെടെ 300 കോടിയിലധികം മൂല്യമുള്ള രേഖകളും പിടിച്ചെടുത്തു. ബിഗില്‍ സിനിമയില്‍നിന്ന് വിജയ്‌ക്ക്‌ ലഭിച്ച പ്രതിഫലവും സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് ആദായനികുതി വകുപ്പ് വക്താവ് സുരഭി അലുവാലിയ പറഞ്ഞു. ബിജെപിക്കും എഐഎഡിഎംകെ സര്‍ക്കാരിനുമെതിരെ പലതവണ രംഗത്തുവന്ന വിജയ്, ബിഗിലിന്റെ ഓഡിയോ ലോഞ്ചിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇതിനുപിന്നാലെയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2017ലും വിജയ്‌ക്കെതിരെ സമാന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഎഎയെ അനുകൂലിച്ച്‌ പ്രസ്‌താവനയിറക്കിയ രജനികാന്തിനെതിരായ ആദായനികുതി കേസുകള്‍ പിന്‍വലിച്ചതും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ വിമര്‍ശകനായ വിജയ്‌യെ കുരുക്കാന്‍ സംഘടിത നീക്കം നടക്കുന്നതും രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

actor vijay

Noora T Noora T :