സുജോ പുറത്തുവരട്ടെ.. പലതും അവനോട് ചോദിക്കാനുണ്ട് വെളിപ്പെടുത്തി റിയൽ കാമുകി..

വളരെ നാടകീയ നിമിഷങ്ങൾക്കാണ് കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡുകൾ സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ പലപ്പോഴും മൂടിവെക്കപ്പെട്ട പല സത്യങ്ങളും പുറത്തു വരും. കഴിഞ്ഞ എപ്പിസോഡിലും അത്തരമൊരു സത്യം മറനീക്കി പുറത്തു വന്നിരുന്നു

സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകി ഉണ്ടെന്നും അതറിഞ്ഞിട്ടും പുറകെ നടക്കാൻ നാണമില്ലേ എന്നും ചോദിച്ച് പവൻ അലക്‌സാന്ദ്രയോട്‌ പൊട്ടിത്തെറിക്കുകയായിരുന്നു. ഇപ്പോൾ ഇതാ സുജോയുടെ കാമുകിയെന്ന് പവന്‍ ആരോപിച്ച സഞ്ജന സുജോയുമായുള്ള ബന്ധം തുറന്നു പറയുന്നു

വിവാദങ്ങളില്‍ തന്റെ പേര് നിറയുമ്ബോള്‍ സുജോ ഷോയ്ക്ക് പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ചോദിക്കുമെന്ന് സഞ്ജന പറയുന്നു. സുജോ, പവന്‍, സഞ്ജന എന്നിവര്‍ മുന്‍പേ സുഹൃത്തുക്കളാണ്. സുജോയ്ക്ക് പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെ പവന്‍ എത്തിയിരുന്നു. അലസാന്‍ട്ര സുജോ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ സമയത്താണ് പവന്‍ സുജോയുടെ കാമുകിയാണ് സഞ്ജന എന്ന് വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെയാണ് സഞ്ജന രംഗത്ത് എത്തിയത്. ‘അതെനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ ആകെ അസ്വസ്ഥയാണ്. എന്തായാലും പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കും. എന്നെ അറിയാഞ്ഞിട്ട് പോലും എന്നെ പിന്തുണച്ച എല്ലാവരോടും വലിയ സ്നേഹമുണ്ട്(കുറച്ചുപേരോടൊഴികെ), അത്രമാത്രം. തന്ത്രപൂര്‍വ്വവും, ഒപ്പം തന്നെ അവനവനായി നിന്നും കളിയില്‍ വിജയിക്കുന്നതാണ് ശരിയായ വഴിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ സഞ്ജന പറഞ്ഞു

പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിച്ചിരുന്നു സോഷ്യൽ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്ന ശേഷമുള്ള ദിവസങ്ങളിൽ സുജോയുടെ കൈയ്യിൽ ഉണ്ടായിരുന്ന ടി ഷർട്ടും ഒപ്പം സുജോ ബിഗ് ബോസിൽ എത്തും മുൻപ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യൽ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയർത്തിക്കാട്ടിയാണ് സുജോയുടെ വാദങ്ങൾ പ്രേക്ഷകർ പൊളിച്ചടുക്കിയത്.

big boss 2

Noora T Noora T :