അന്നാണ് എന്നോട് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത് ‘,കരള്‍ പകുത്ത് നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല; പ്രണയകാലത്തെ കുറിച്ച് നെടുമുടി വേണുവിന്റെ ഭാര്യ !

നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന് താരമാണ് നെടുമുടി വേണു .പകർന്നാടിയ ഓരോ വേഷങ്ങളിലും വൈവിധ്യങ്ങളുടെ നിറച്ചാർത്ത് പകർന്ന് നൽകിയ നടൻ. ഒരു മനുഷ്യയുസ്സിലെ സകല ഭാവങ്ങളും വിവിധ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തിലെ മിതത്വമായിരുന്നു മുഖമുദ്ര. അനായാസകരമായി ഏത് വേഷവും അദ്ദേഹം പകർന്നാടി. കോമഡിയും ട്രാജഡിയുമെല്ലാം അവിസ്മരണീയമാക്കി. നാടക തട്ടിൽ നിന്നും അദ്ദേഹം പഠിച്ച പാഠങ്ങൾ അദ്ദേഹത്തെ ഒരിക്കലും ആരാലും മോശം പറയപ്പിക്കാത്ത നടനാക്കി വളർത്തി.

മലയാള സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ നെടുമുടി വേണു ഓര്‍മ്മയായിട്ട് ഒരു വര്‍ഷമാകുന്നു. അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന താരം 2021 ഒക്ടോബര്‍ പതിനൊന്നിനാണ് അന്തരിച്ചത്. സഹപ്രവര്‍ത്തകരായ താരങ്ങളെയും സിനിമാപ്രേമികളെയുമൊക്കെ വേദനയിലാഴ്ത്തി കൊണ്ടാണ് അപ്രതീക്ഷിത വിയോഗമുണ്ടാവുന്നത്.

നെടുമുടിയുടെ ഓര്‍മ്മകള്‍ ഒരു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് ഓര്‍മ്മിക്കുകയാണ് താരപത്‌നി സുശീല. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയിച്ച് തുടങ്ങിയ ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതാരവുന്നത്. അവസാന നാളുകളില്‍ തന്റെ കരള്‍ പകുത്ത് കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ലെന്നാണ് സുശീല വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങള്‍ പഠിച്ചത്. ഞാന്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴെക്കും അദ്ദേഹം പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. കൂട്ടത്തില്‍ ഫാസിലുമുണ്ടാകും. ഒരിക്കല്‍ എനിക്ക് പനി പിടിച്ച് കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്.

‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആലപ്പുഴയില്‍ നടക്കുകയാണ്. അടൂര്‍ ഭാസി സാറും കൂടെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അന്നാണ് എന്നോട് ‘സുശീലയെ ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു’.അന്ന് അദ്ദേഹം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ടേയുള്ളു. ഞങ്ങള്‍ ബന്ധുക്കള്‍ കൂടിയായിരുന്നു. ആരും വിവാഹത്തെ എതിര്‍ക്കില്ലെന്നാണ് കരുതിയത്. അങ്ങനെ അദ്ദേഹം എന്റെ അച്ഛനെ വന്ന് കണ്ട് കാര്യം പറഞ്ഞു. അതിന് മറുപടിയായി അച്ഛനൊന്നും മിണ്ടിയില്ല. പകരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കത്തെഴുതിയിട്ട് ഈ ബന്ധത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം വീട്ടുകാര്‍ എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങി.കുറച്ച് കാലം കൂടി കഴിഞ്ഞപ്പോള്‍ ശശിയേട്ടന്‍ വീണ്ടും അച്ഛനെ പോയി കണ്ടു. അന്നേരവും അച്ഛന്‍ സമ്മതിച്ചില്ല.

എന്തായാലും വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ ശശിയേട്ടന്റെ മൂത്തസഹോദരന്റെ വീട്ടില്‍ താമസിച്ച് കല്യാണത്തിന് പോയി. ഞങ്ങളുടെ കല്യാണമാണെന്ന് അറിഞ്ഞതോടെ പലരും വന്നു. ഇതിന് ശേഷമാണ് ശശിയേട്ടന് സിനിമയില്‍ കൂടുതല്‍ തരിക്കാവുന്നത്.പല കാര്യങ്ങളിലും അല്‍പം നിര്‍ഭാഗ്യം അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവാര്‍ഡിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു.

പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ ശ്രദ്ധ പുലര്‍ത്തി. കരളിനെ കാന്‍സര്‍ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല.കരള്‍ മാറ്റി വെക്കണമായിരുന്നു. കരള്‍ പകുത്ത് നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ‘ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും’ അദ്ദേഹം പറയുമായിരുന്നുവെന്ന് താരപത്‌നി വ്യക്തമാക്കുന്നു.

AJILI ANNAJOHN :