ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് ഓട്ടോറിക്ഷ ഇടിച്ച് അപകടം

ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് അപകടത്തില്‍ പരിക്ക്. മൂന്നാറില്‍ വച്ച്‌ ഓട്ടോറിക്ഷ ഇടിച്ചാണ് താരത്തിന് പരിക്കേറ്റത്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്ക് കയറുമ്പോൾ പിന്നാലെ എത്തിയ ഓട്ടോ ഇടിയ്ക്കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജയശ്രീ ഇപ്പോൾ.സംഭവത്തില്‍ പോലീസ് കേസെടുത്തു.

1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്‌ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

actor jayasree shivadas injured in accident

HariPriya PB :