മകനിൽ നിന്നും മമ്മൂട്ടി അഭിനയം പഠിക്കണമെന്നും , സണ്ണി ലിയോണിനെ കണ്ടു മമ്മൂട്ടി കരഞ്ഞു കാണുമെന്നും പറഞ്ഞ രാം ഗോപാൽ വർമ്മയെ കൊണ്ട് തിരുത്തി പറയിച്ച് മമ്മൂട്ടിയുടെ മധുര പ്രതികാരം !

മമ്മൂട്ടി ചരിത്രം രചിക്കുകയാണ് പേരൻപിലൂടെയും യാത്രയിലൂടെയും. വിമർശിച്ചവരൊക്കെ ഇപ്പോൾ മമ്മൂട്ടിയെ പറ്റിയുള്ള അഭിപ്രായങ്ങൾ തിരുത്തി കുറിക്കുകയാണ് . അത്തരത്തിൽ മമ്മൂട്ടിയെ ശക്തമായി വിമർശിച്ച ആളാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ . എന്നാൽ യാത്ര എന്ന തെലുങ്ക് ചിത്രം കണ്ടതിനു ശേഷം തന്റെ അഭിപ്രായം തിരുത്തി കുറിച്ചിരികുകയാണ് രാം ഗോപാൽ വർമ്മ .

ബോളിവുഡ് താരം സണ്ണി ലിയോൺ കേരളം സന്ദർശിച്ച വേളയിൽ, ഈ ആൾക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹൻലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും എന്നായിരുന്നു ആർ.ജി.വി.യുടെ കമന്റ്. മമ്മൂട്ടിക്കെതിരെയായിരുന്നു കൂടുതൽ വിമർശനം.

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയെയും അതിലെ അഭിനയത്തെയും വാനോളം പ്രശംസിച്ച് ആർ.ജി.വി.യുടെ ട്വീറ്റ്. വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ആർ.ജി.വി.യുടെ അഭിനന്ദനം. 

യാത്ര ഗംഭീരമായെന്നും വൈഎസ്ആറിനെ പുനരവതരിപ്പിച്ച മഹി വി രാഘവിനും അദ്ദേഹത്തെ തന്നിലേക്ക് ആവാഹിച്ച മമ്മൂട്ടിക്കും അഭിനന്ദനമെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. 

എന്തായാലും ആർജിവിയുടെ ട്വീറ്റിന് താഴെ മമ്മൂട്ടി ആരാധകരും കമന്റുകളുമായി എത്തി. മണിരത്‌നത്തിന്റെ ഓക്കെ കണ്‍മണി കണ്ടതിന് ശേഷം മമ്മൂട്ടിയെ ദുല്‍ഖറുമായി താരതമ്യം ചെയ്ത് തരംതാഴ്ത്തിയ ആർ.ജി.വി.യുടെ പഴയ ട്വീറ്റ് തങ്ങൾ മറന്നിട്ടില്ലെന്നും ഈ പ്രശംസയ്ക്ക് നന്ദിയുണ്ടെന്നും ആരാധകർ പറയുന്നു.

മമ്മൂട്ടി ദശാബ്ദങ്ങളായി ചെയ്യാന്‍ ശ്രമിച്ച പരാജയപ്പെട്ടിടത്താണ് ദുല്‍ഖര്‍ വിജയിച്ചത്, മമ്മൂട്ടി മകനില്‍ നിന്ന് അഭിനയം പഠിക്കണം, മകനെ വച്ച് നോക്കുമ്പോള്‍ മമ്മൂട്ടി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണ്, അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ ഓക്കെ കണ്‍മണി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിക്ക് കൊടുത്ത എല്ലാ അവാര്‍ഡുകളും തിരിച്ച് വാങ്ങി ദുല്‍ഖറിന് കൊടുത്തേനേ… ഇങ്ങനെയായിരുന്നു രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ഓക്കെ കൺമണിയുടെ തെലുങ്ക് പതിപ്പ് കണ്ടതിനുശേഷമായിരുന്നു ഈ വിമർശനം. ദുൽഖറും ഈ ട്വീറ്റിന് മറുപടിയായി എത്തിയിരുന്നു. എത്ര ജന്മങ്ങൾ കഴിഞ്ഞാലും അച്ഛൻ കൈവരിച്ച നേട്ടങ്ങളുടെ ഒരംശം പോലും സ്വന്തമാക്കാൻ തനിക്കാവില്ലെന്നായിരുന്നു ദുൽഖറിന്റെ മറുപടി. 

ഇന്ന് യാത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെ രാം ഗോപാൽ വർമ തന്നെ ഇതൊക്കെ തിരുത്തി പറഞ്ഞിരിക്കുന്നു. വർമയ്ക്കെതിരെയുള്ള മധുരപ്രതികാരമാണ് ഇതെന്ന് മമ്മൂട്ടി ആരാധകർ അഭിപ്രായപ്പെട്ടു.

ram gopal varma about mammootty

Sruthi S :