ഇരിങ്ങാലാക്കുടയിൽ ബസ് കണ്ടക്ടറായി ഇന്നസെൻറ് !!!

ഇരിങ്ങാലാക്കുടയിൽ ബസ് കണ്ടക്ടറായി ഇന്നസെൻറ് !!!

പ്രളയ ദുരിതത്തിൽ അലയുന്ന കേരളത്തിനായി ഇന്നലെ സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി. സംഭാവനകൾ സ്വീകരിച്ചാണ് യാത്ര നടത്തിയത് . തൃശ്ശൂരിലെ ഇരിങ്ങാലക്കുടിയിൽ നിന്നും ചാലക്കുടിയിലേക്കുള്ള യാത്രയിൽ ആളുകൾക്ക് അമ്പരപ്പായത് കണ്ടക്ടറെ കണ്ടിട്ടാണ്. പണം സ്വരൂപിക്കാൻ സ്വകാര്യബസുകള്‍ കാരുണ്യയാത്ര നടത്തിയപ്പോള്‍ കണ്ടക്ടറായെത്തിയത് ചാലക്കുടി എം പി ഇന്നസെൻറ്. കണ്ടക്ടറുടെ ബാഗിന് പകരം ബക്കറ്റുമായാണ് എംപിയെത്തിയത്.

രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുടയില്‍ നിന്നുളള ജോമിനാസ് ബസിലെ കണ്ടക്ടറെ കണ്ട് യാത്രക്കാര്‍ ആദ്യം അമ്പരന്നു.പിന്നീട് ചിരിച്ചു.യാത്രകാരിൽ നിന്നും ടിക്കറ്റ് നിരക്കിന് പകരം ഇഷ്ടമുള്ള തുക സംഭാവനയായി കണ്ടക്ടര്‍ ഇന്നസെൻറ് ബക്കറ്റിൽ ശേഖരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നും കല്ലേറ്റുങ്കര വരെയുളള യാത്രയില്‍ പഴയ ബസ്സ് യാത്രയുടെ അനുഭവങ്ങളും എംപി പങ്കുവെച്ചു . തൃശൂർ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറ്റി അമ്പതുബസ്സുകളാണ് ഇരിങ്ങാലക്കുടയില്‍ കാരുണ്യയാത്ര നടത്തിയത്.

actor innocent as bus conductor

Sruthi S :