ആ ഒറ്റ ഫോൺ വിളി… എന്റെ മനസ്സിലെ പേടിയും വിഷമവുമെല്ലാം മാറി.. വെളിപ്പെടുത്തി ബാല

ഒരു ഫോൺ വിളിയിലൂടെ തന്റെ എല്ലാ വിഷമങ്ങളും മാറിയെന്ന് നടൻ ബാല. ഈ കോവിഡ് കാലത്ത് വിളിച്ചത് മറ്റാരുമല്ല നടൻ മോഹൻലാൽ ആണ്. അച്ഛനും അമ്മയും തമിഴ്നാട്ടിൽ ലോക്ഡൗണിൽ അകപ്പെട്ട വിഷമത്തിലായിരുന്നു ബാല.

ലാലേട്ടൻ തെന്നെ വിളിച്ചത്തോട്കൂടി തന്റെ മനസ്സിലെ പേടിയും വിഷമവുമൊക്കെ മാറിയെന്ന് ബാല പറയുന്നു. ഇതിന് മുൻപ് നടൻ മണിക്കുട്ടനും സന്തോഷ് കീഴാറ്റൂരും ലാലേട്ടൻ വിളിച്ചതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു
സുഹൃത്തുക്കളാരും വിളിച്ച് അന്വേഷിച്ചില്ലെന്നും അതിനിടയിൽ വന്ന മോഹൻലാലിന്റെ ഫോൺ കോൾ പുതിയ ഊർജം പകർന്നു നൽകിയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത . ഈ കോവിഡ് കാലത്ത് പുലിമുരുകൻ തന്റെ അച്ഛനെ വിളിച്ചെന്നായിരുന്നു സന്തോഷ് പറഞ്ഞത്

ബാലയുടെ വാക്കുകൾ

നമസ്കാരം കുറച്ച് മുമ്പ് എനിക്കൊരു ഫോൺ കോൾ വന്നു. ആ വിളിച്ച അദ്ദേഹം ചോദിച്ച മൂന്ന് കാര്യങ്ങളുണ്ട്, ‘ബാല കൊച്ചിയിലാണോ ചെന്നൈയിലാണോ?’, കൊച്ചിയിലാണെന്ന് ഞാൻ പറഞ്ഞു. ‘കൊച്ചിയിലാണെങ്കിൽ ആര് ഭക്ഷണം വച്ച് തരുമെന്ന്’ ചോദിച്ചു. ഉണ്ട് സാർ എന്റെ കൂടെ സ്റ്റാഫുകൾ ഉണ്ട്, കുഴപ്പിമല്ലെന്ന് പറഞ്ഞു. അദ്ദേഹം അടുത്തതായി ചോദിച്ച ചോദ്യം എന്നോട് വളരെക്കുറിച്ച് പേർ മാത്രമേ ചോദിച്ചിട്ടുള്ളൂ. അതെനിക്ക് ഒരുപാട് ഫീൽ ചെയ്തു.

‘ബാലയുടെ അച്ഛൻ അമ്മ എവിടെയാണെന്നായിരുന്നു’ ചോദ്യം. അവർ ചെന്നൈയിലാണെന്നു പറഞ്ഞപ്പോൾ സുഖമായി ഇരിക്കുന്നോ എന്നായിരുന്നു അടുത്തതായി അന്വേഷിച്ചത്.

എന്റെ മനസിൽ ഉള്ള വികാരമാണ് അദ്ദേഹം ചോദ്യത്തിലൂടെ പറഞ്ഞത്. കാരണം എന്റെ അമ്മയ്ക്ക് 68 വയസ്സായി. അച്ഛന് 73. ഈ പ്രായത്തിൽ അവർ ഒറ്റയ്ക്ക് ഇരിക്കുകയാണ്. ചെന്നൈ പൂർണമായും ലോക്ഡൗണിലാണ്. ഈ വേദന നാം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തമിഴ്നാട്ടിലെ ഇന്നത്തെ സ്ഥിതി എന്താണെന്നും അറിയാം. മാത്രമല്ല അവിടെ നിന്നുമാണ് അദ്ദേഹം വിളിച്ചതും. ഈ ഫോൺ കോൾ എനിക്ക് ഒരുപാട് ശക്തി തന്നു. മനസ്സിലുള്ള പേടിയും വിഷമവും മാറിക്കിട്ടി. എന്നെ വിളിച്ചത് മറ്റാരുമല്ല നമ്മുടെ ലാലേട്ടൻ.

ഒരു നടനായിട്ടല്ല, സൂപ്പർസ്റ്റാർ ആയല്ല, പച്ച മനുഷ്യനായാണ് എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ ഹ്യുമാനിറ്റിയിൽ തല കുനിക്കുന്നു. ഒരുപാട് കാര്യങ്ങൾ താങ്കൾ ഈ സമയത്ത് ചെയ്യുന്നുണ്ട്. ദൈവം അനുഗ്രഹിക്കും.

actor bala

Noora T Noora T :