ഐഎഫ്‌എഫ്കെയിൽ താരമായി കുഞ്ചാക്കോ ബോബനും ടൊയോട്ട വെൽഫയറും

കഴിഞ്ഞ ദിവസം വാങ്ങിയ ടൊയോട്ട വെൽഫയറിലാണ് ഐഎഫ്‌എഫ്കെ വേദിയിൽ കുഞ്ചാക്കോ ബോബൻ എത്തിയത് ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലുള്ള മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കുഞ്ചാക്കോ ഫിലിം ഫെസ്റ്റിവല്ലിൽ എത്തിയത്.
ഐഎഫ്‌എഫ്കെയിലെ താരമായി മാറുകയായിരുന്നു കുഞ്ചാക്കോ ബോബനും ടൊയോട്ട വെൽഫയറും

മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിൻ പോളിക്കും ശേഷം കുഞ്ചാക്കോ ബോബനും വെൽഫയർ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് താരം വെള്ള നിറമുള്ള പുതിയ വെൽഫയർ ഗാരിജിലെത്തിച്ചത്.

വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 92.85 ലക്ഷം രൂപയാണ്. ഓൺറോഡ് വില ഏകദേശം ‌1.18 കോടി രൂപയും. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 8 സ്പീക്കറുകള്‍ എന്നിവുണ്ട്.

Noora T Noora T :