പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുന്നു; സന്തോഷ വാർത്തയുമായി നരേൻ

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേൻ പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച്
നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ ആരാധകർക്കു മുമ്പിൽ വെളിപ്പെടുത്തിയത്.

‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനഞ്ച് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.

Noora T Noora T :