ഒന്നേമുക്കാൽ കോടി രൂപയ്ക്ക് തീർക്കേണ്ട സിനിമ രണ്ട് കോടിയാകാൻ കാരണക്കാരനായത് ദീലിപാണ്, തന്നെപോലെ നിരവധി പ്രൊഡ്യൂസർ മാരുടെ പതനത്തിന് കാരണം ഇതുപോലെയുള്ള ആളുകളാണ്; ദിലീപിനെതിരെ നിർമ്മാതാവ്; വെളിപ്പെടുത്തൽ പുറത്ത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ ദിലീപിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നല്ല സമയമല്ല. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ ചിത്രവുമായി ബന്ധപ്പെട്ട് ദിലീപിൽ നിന്നുണ്ടായ മാനസികമായ വിഷമങ്ങളും അതുമൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങളും തുറന്നു പറഞ്ഞ് ചിത്രത്തിന്റെ നിർമ്മാതാവ് എസ്. സി. പിള്ളയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെപ്പറ്റി തുറന്ന് പറഞ്ഞത്.

പൃഥ്വിരാജ് ചെയ്യേണ്ട കഥാപാത്രമായിരുന്നു ദീലിപ് ചെയ്തത്. ശ്രീനിവാസൻ പറഞ്ഞതനുസരിച്ചാണ് പൃഥ്വിരാജിനെ ബന്ധപ്പെടുന്നതും അദ്ദേഹം സിനിമ ചെയ്യാം എന്ന് സമ്മതിച്ചതുമാണ്. എന്നാൽ പിന്നീട് മറ്റ് പല സിനിമകൾ വന്നതോടെ അദ്ദേഹത്തിന് പിൻമാറേണ്ടി വരികയും, ആ കഥാപാത്രത്തിലേയ്ക്ക് ദീലിപിലേയ്ക്ക് എത്തുകയുമായിരുന്നു.

ആറ് ദിവസത്തെ ഷൂട്ടിങ്ങിന് മാത്രം അദ്ദേഹം ഈടാക്കിയത് നല്ലൊരു തുകയാണ്. ഒന്നേമുക്കാൽ കോടി രൂപയ്ക്ക് തീർക്കേണ്ട സിനിമ രണ്ട് കോടിയാകാൻ കാരണക്കാരനായത് ദീലിപാണ്. ക്ലെെമാക്സ് സീനിന് വേണ്ടി എറണാകുളത്ത് സെറ്റിട്ടിട്ടും അത് കണ്ടിട്ടും അദ്ദേഹം മൂന്നാറിന് പോയി. പിന്നെ മുഴുവൻ യൂണിറ്റുമായി മൂന്നാറിൽ ചെന്ന് അവിടെയാണ് പാസഞ്ചറിൻ്റെ ക്ലെെമാക്സ് ഷൂട്ട് ചെയ്തതെന്നും പിള്ള പറഞ്ഞു.

മുടക്ക് മുതലല്ലാതെ തനിക്ക് ആ സിനിമ കൊണ്ട് ലാഭം കിട്ടിയിട്ടില്ല. ചിത്രത്തിന്റെ ദുബായ് റീലിസിലായിരുന്നു ആകെ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ പ്രൊഡക്ഷൻ കൺട്രോളർ വഴി അത് അറിഞ്ഞ അദ്ദേഹം തന്റെ കെെയ്യിൽ നിന്ന് ആ പ്രെമോഷൻ കെെയ്യടക്കുകയായിരുന്നു. ദീലിപ് സഹകരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ആ സിനിമയ്ക്ക് എന്തെങ്കിലും ലാഭം നിർമ്മാതാവായ തനിക്ക് ലഭിച്ചേനെ. തന്നെപോലെ നിരവധി പ്രൊഡ്യൂസർ മാരുടെ പതനത്തിന് കാരണം ഇതുപോലെയുള്ള ആളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദിലീപിനെ കുറിച്ച് വെങ്കടേശ്വര ഫിലിംസ് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ‘ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും. ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം മേടിച്ചെടുക്കും.’ ‘ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും. പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും. ഇപ്പോൾ ‍ഡിങ്കൻ സിനിമയുടെ അണിയറപ്രവർത്തകർക്കും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്.’ ‘അവരെല്ലാം കഷ്ടപ്പെടുകയാണ്. ദിലീപ് അഡ്വാൻസായി പണം വാങ്ങിച്ച് വെക്കുമെന്നാണ് പലരും പറയുന്നതെന്ന് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞു.

Noora T Noora T :