ആ മോഹൻലാൽ ചിത്രത്തിലെ ഗാനം യേശുദാസ് 15 തവണ ശ്രമിച്ചിട്ടും പാടാൻ കഴിഞ്ഞില്ല;വെളിപ്പെടുത്തി ഔസേപ്പച്ചൻ!

മലയാളികൾക്ക് ഒരുപാട് മനോഹരമായ ഒരുപാട് ഗായകരുണ്ട് അതുപോലെ “ഈണം” എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമ ലോകത്തേക്ക് കാലെടുത്തവച്ച് ഒരു പിടി നല്ല പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് ഔസേപ്പച്ചൻ.കൂടാതെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സംഗീതത്തിന്റെ നിറസാന്നിദ്ധ്യമായ ഔസേപ്പച്ചന്റെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയത് യേശുദാസാണ്.പക്ഷേ താൻ സംഗീതം നിർവഹിച്ച ഒരു ഗാനം 15 തവണ ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഔസേപ്പച്ചൻ.മലയാളികളുടെ ഇഷ്ട്ട ചിത്രമായ ഉണ്ണികളെ ഒരു കഥ പറയാം എന്നതിലെ പുഞ്ചിരിയുടെ പൂവിളികളിൽ ഉണ്ടൊരു രാഗം എന്ന പാട്ടിന്റെ ആദ്യം വരുന്ന കളകളമൊഴുകും..എന്ന ഭാഗമാണ് യേശുദാസിന് പാടാൻ കഴിയാതിരുന്നത്.

അതുമാത്രമല്ല ‘ദാസേട്ടൻ കുറേ ശ്രമിച്ചതാണ് അത് പാടാനെന്നും [പക്ഷേ ഈ ട്രാക്ക് ‌ഞാൻ ആദ്യമേ പാടിവച്ചിട്ടുണ്ടായിരുന്നതായും പറയുന്നു.അതുമാത്രമല്ല അന്ന് ദാസേട്ടൻ വരികൾ പറയാൻ പറഞ്ഞു. അപ്പൊ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ വരികൾ ദാസേട്ടൻ പതുക്കെ പാടി പക്ഷേ, റെക്കോ‌ഡ് ചെയ്യുമ്പോൾ അത്രയും സ്പീഡിൽ പാടാൻ അദ്ദേഹത്തിന് സാധിച്ചില്ല.അങ്ങനെ ദാസേട്ടൻ പറഞ്ഞു, പാട്ട് ആദ്യം എടുക്കാം,ശേഷം ഈ ഭാഗം പിന്നീട് പ്രാക്ടീസ് ചെയ്തിട്ട് മറ്റൊരു ദിവസം എടുക്കാം. എന്നാൽ , അന്ന് ‌ഞാൻ അറിഞ്ഞത് ദാസേട്ടൻ ഇത് ഒരു പത്ത് പതിനഞ്ച് പേപ്പറിൽ കോപ്പി ചെയ്തിട്ട് ഇത് എല്ലാവർക്കും പാടാൻ കൊടുത്തു.അങ്ങനെ അന്ന് ഇത് ആർക്കും പാടാൻ പറ്റിയില്ല,മാത്രമല്ല എന്നിട്ട് ദാസേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, എനിക്ക് മാത്രമല്ല ഇത് വേറെ ആർക്കും പാടാൻ പറ്റുന്നില്ല. ഇത് നീയങ്ങട് പാടിയാൽ മതിയെന്ന് പറ‌ഞ്ഞ് എന്റെ തലയിൽ ഇട്ടു. അങ്ങനെ അവസാനം ഞാൻ തന്നെ പാടി. അന്ന് ഗതികേട് കൊണ്ടാണ് ഞാൻ അത് പാടിയത്’.

about yesudas

Noora T Noora T :