മലയാള സിനിമയ്ക്ക് ഒരു നാഴിക കല്ലായി മാറും ആട് 3;വെളിപ്പെടുത്തലുമായി മിഥുൻ മാനുവൽ!

മലയാള സിനിമ ലോകത്ത് പുതിയ ചിത്രം കൂടെ എത്തിയതോടെ 2020 ൽ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ.മാത്രവുമല്ല ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം,ഇപ്പോഴിതാ ആട് 3 യെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മിഥുൻ.

പ്രേക്ഷകരെ കുട കുട ചിരിപ്പിക്കാൻ ആടിന്റെ മൂന്നാം ഭാഗം ഉടന്‍ വരുമെന്ന് മിഥുൻ പറയുന്നു,അത് മാത്രമല്ല ഈ തവണത്തെ പ്രത്യകത ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു മൂന്നാം പതിപ്പ് ആയിരിക്കും സിനിമയ്ക്കുണ്ടാവുകയെന്ന് സംവിധായകന്‍ പറയുന്നു.അതുമാത്രമല്ല പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന സിനിമയാണ് അത്,അതുകൊണ്ട് ഞങ്ങള്‍ക്ക് എറ്റവും സന്തോഷം നല്‍കുന്ന ചിത്രം. ആട് 3 ഇന്നുവരെ മലയാള സിനിമ കാണാത്ത വലിയ രീതിയിലുളള പരീക്ഷണ ചിത്രമായിട്ടാകും വരിക.

അതുകൂടാതെ ആടിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ച പലകാര്യങ്ങളും പുതിയ സിനിമയില്‍ ഉണ്ടാകും.കഴിഞ്ഞ രണ്ട് ഭാഗങ്ങളെക്കാളും നല്ല ചിത്രമാകും ഇതെന്നാണ് പറയുന്നത് കൂടാതെ മുന്‍പ് ഇല്ലാതിരുന്നതും ഇപ്പോഴുളളതുമായ പല വിധ സാധ്യതകളും പ്രയോജനപ്പെടുത്തികൊണ്ടാകും ചിത്രം ഒരുക്കുക. അതും വലിയ ക്യാന്‍വാസില്‍ തന്നെ നിര്‍മ്മിക്കും. അങ്ങനെ ഒരുക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് തന്നെ ഒരു വലിയ നാഴിക കല്ലായി മാറും ആട് 3. അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കി.

aadu 3

Noora T Noora T :