നായിക പാർവതിയോ?എന്നാൽ നീ തീർന്നടാ;വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്!

മലയാള സിനിമയിൽ വളരെ ഏറെ മുന്നിട്ടു നിന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഉയരെ.ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണയായാണ് ലഭിച്ചത്.മലയാള സിനിമയിൽ ഇത്രയും മനോഹരമായ ചിത്രം ചെയ്തതിൽ ഏറെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.ഇപ്പോഴിതാ ചിത്രം ചെയ്യുമ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.ഉയരെ എന്ന സിനിമയിൽ പാർവതിയെ നായികയാക്കാൻ തീരുമാനിച്ചപ്പോൾ ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നു സംവിധായകൻ മനു അശോകൻ‍.നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം.

അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മനു അശോകൻ. പാർവതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കൽപിക്കാൻ കഴിയില്ലായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. മികച്ച പ്രതികരണമാണു ഉയരെയ്ക്കു ലഭിച്ചത്.

ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ,നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, ആനന്ദ് ജ്യോതിയുടെ ബ്രസീലിയൻ ചിത്രം ഉമ: ലൈറ്റ് ഒാഫ് ഹിമാലയ എന്നിവ പ്രദർശിപ്പിച്ചു. ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്, മംഗോളിയൻ ചിത്രം ദി സ്റ്റീഡ് എന്നിവ മികച്ച അഭിപ്രായം നേടി.

മനു അശോകന്റെ ആദ്യ സംവിധാന സംരഭമായിരുന്നു പാര്‍വതി നായികയായ ‘ഉയരെ’. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

about uyare movie

Noora T Noora T :