ആ ഷോട്ടിനെക്കുറിച്ച് പറയാതെ വയ്യ;ഷെെലോക്കിലെ ആ മരണമാസ് രംഗം ചിത്രീകരിച്ചത് ഇങ്ങനെ വെളിപ്പെടുത്തി സഹസംവിധായകന്‍!

മലയാള സിനിമ പ്രേമികൾ കൊതിച്ചതുപോലെ മമ്മുട്ടിയുടെ കിടിലൻ ചിത്രം തന്നെയാണ് എത്തിയിരിക്കുന്നത് മാത്രമല്ല ഇപ്പോൾ വൈറലാകുന്നത് ചിത്രത്തിലെ ഒരു രംഗമാണ് അതിനെ കുറിച്ച് സഹസംവിധായകൻ പറയുന്നതിങ്ങനെ,നിരവധി പ്രത്യകതകളാണ് ചിത്രത്തിനുള്ളതും,കൂടാതെ “രാജാധിരാജ, മാസ്റ്റർ പീസ്” എന്നീ സൂപ്പർട് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ‘അജയ് വാസുദേവ്’ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഷൈലോക്ക് കേരളത്തിൽ പ്രദർശനം തുടരുകയാണ്.ഒപ്പം തന്നെ മമ്മക്കുട്ടിയുടെ ഈ പുതുവർഷത്തിലെ ആദ്യ റിലീസ് ആയ ഷൈലോക്കിനു വലിയ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്.അത് കൂടാതെ നവാഗതരായ “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, “കസബ, അബ്രഹാമിന്റെ സന്തതികൾ” എന്നീ മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കിയ ജോബി ജോർജ് ആണ് എന്നതാണ് മറ്റൊരു പ്രത്യകത.അതുമാത്രവുമല്ല വളരെ വെത്യസ്തമായ ഈ മമ്മുട്ടി ചിത്രവും, ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഇതിലെ മറ്റൊരു പ്രത്യകത എന്നു പറയുന്നത് “കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം, തുറുപ്പുഗുലാന്‍” സിനിമകളിലേതു പോലൊരു കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ ഇത്തവണ എത്തിയിരിക്കുന്നത്. മെഗാസ്റ്റാറിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.മാത്രമല്ല ഷൈലോക്കിലെ ഒരു രംഗം തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. മമ്മുട്ടി ഒരു സംഘടന രംഗത്തില്‍ കാലുയര്‍ത്തി വില്ലന്‍ കഥാപാത്രത്തിന്റെ തോളത്ത് വെക്കുന്ന ഒറ്റ ഷോട്ടില്‍ ഒരുക്കിയ ഒരു രംഗം ചിത്രത്തിലുണ്ട്.ആ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല.

പക്ഷേ സഹ സംവിധായകൻ പറയുന്നതിങ്ങനെയാണ്..ഇത് സത്യത്തില്‍ വേറെ രീതിയില്‍ ചിത്രീകരിക്കാനായിരുന്നു അണിയറക്കാരുടെ പദ്ധതി. എന്നാല്‍ വളരെ എളുപ്പത്തില്‍ മമ്മൂട്ടി കാലുയര്‍ത്തുന്നത് കണ്ടപ്പോള്‍ സംവിധായകനും സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയും ചേര്‍ന്ന് അത് ഒറ്റ ഷോട്ടില്‍ കുറച്ചുകൂടി വലിയ രീതിയില്‍ ചെയ്യാമോ എന്ന് മമ്മൂക്കയോട് ചോദിക്കുകയായിരുന്നു.

ഈ രംഗം വളരെ അസാധ്യമായാണ് താരം ചെയ്യ്തത്,ആ രംഗത്തില്‍ ഉളള പാന്റ് അങ്ങിനെ വലിയില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അടുത്ത ദിവസം റബര്‍ പോലെ വലിയുന്ന ഒരു മെറ്റീരിയലില്‍ ഈ ഷോട്ട് തയ്യാറാക്കുകയും മികച്ച രീതിയില്‍ മമ്മൂക്ക ആ ഷോട്ട് പൂര്‍ത്തിയാക്കുകയുമായിരുന്നു. ഷൈലോക്കില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ജോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൈലോക്കിലെ മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

അതിനൊപ്പം തന്നെ ഇന്നുവരെ ആരാധകർ കാണാത്ത ഒരു വേഷ പകർച്ചയും കാണാൻ സാധിക്കുന്നുണ്ട്,കൂടാതെ മമ്മൂട്ടിയുടെ ഓരോ ഡയലോഗുകൾക്കും മാനറിസങ്ങൾക്കും ആരാധകരുടെ കയ്യടി ലഭിക്കുകയാണ്.അതുപോലെ മമ്മൂട്ടിക്കൊപ്പം “ബൈജു സന്തോഷ്, ഹരീഷ് കണാരൻ” എന്നിവരും കയ്യടി നേടുന്നുണ്ട്.മറ്റൊരു കാര്യം “രാജ് കിരൺ, സിദ്ദിഖ്, മീന, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്” തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്.പ്രതീക്ഷക്കതീതമായി തീയേറ്ററുകളിൽ വമ്പൻ മാസ്സ് എഫ്ഫക്റ്റ് ആണ് ഗോപി സുന്ദറിന്റെ സംഗീതം സൃഷ്ടിക്കുന്നത്. കോമെഡിയും ആക്ഷനും ആവേശവും എല്ലാം കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു മാസ്സ് ചിത്രം ആണ് ഷൈലോക്ക് എന്ന ഫീൽ തന്നെയാണ് നൽകുന്നത്.എന്തായാലും മെഗാസ്റ്റാർ ചിത്രം ബ്ലോക്ക് ബസ്റ്റർ ചിത്രമാണെന്നതിൽ സംശയമില്ല.

about shylock

Noora T Noora T :