ചില താരങ്ങൾ എനിക്ക് പാരവെച്ചിട്ടുണ്ട്;ഷെയിനതിന് വളർന്നിട്ടില്ല; ഷെയിനിൻറെ സ്വഭാവത്തോട് എനിക്കും ഒരു തരത്തിലും യോജിക്കാനാവില്ല വിനയന്‍ പറയുന്നു!

ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ നിലപാടിപ്പോൾ ഏറെ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. സിനിമ ലോകത്തു നിന്നും ആരാധകരിൽ നിന്നും താരത്തിനെ പിന്തുണച്ച് ആളുകൾ എത്തുന്നുണ്ട്.നിരവധി സംവിധായകന്മാരടക്കം താരത്തിന് അനുകൂലമായി സംസാരിച്ച് എത്തിയിരുന്നു. ഒപ്പം ഷെയ്‌നിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും അത് വിവാദത്തിന് കാരണമാകുകയുമായിരുന്നു. തുടര്‍ന്ന് വെയില്‍ ഖുര്‍ബാനി എന്നീ രണ്ട് സിനിമകള്‍ ഉപേക്ഷിക്കുയാണെന്നും ഇനി താരവുമായി സഹകരിക്കില്ലെന്നും സംഘടന അറിയിച്ചിരുന്നു. ഷെയ്ന്‍ കാരണം ഉണ്ടായ നഷ്ടം തിരിച്ച് ഈടാക്കാതെ നടന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്നാണ് സംഘടന വ്യക്തമാക്കിയിരുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളായ രഞ്ജിത്ത്,സിയാദ് കോക്കര്‍,ആന്റോ ജോസഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.നടന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയനും എത്തിയിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഇന്നും താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരെ നില്‍ക്കുന്ന ആളാണ് താനെന്ന് വിനയന്‍ പറയുന്നു. ഒരു് സിനിമ ഹിറ്റായി കഴിയുമ്പോള്‍ താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ കാര്യമല്ല. ഷെയ്‌നോട് എനിക്കും ഒരു തരത്തിലും യോജിക്കാനാവില്ല വിനയന്‍ പറയുന്നു.ഈ വിഷയത്തെ രണ്ടു തരത്തിലാണ് നോക്കി കാണേണ്ടത് എന്ന വിനയന്‍ പറയുന്നു.

താരങ്ങളുടെ മോശമായ പെരുമാറ്റത്തിനെതിരെ നിന്നുകൊണ്ടാണ് എനിക്ക് ചിലര്‍ പാര വെച്ചത്. അന്ന് അവര്‍ക്ക് എനിക്കെതിരെ ആളുകെളെ സംഘടിപ്പിക്കാനും എന്നെ പുറത്താക്കാനും സാധിച്ചു. ഷെയ്ന്‍ പക്ഷേ അത്ര വലുതായിട്ടില്ല. ഞാന്‍ അന്നും ്. ഇന്നും താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരെ നില്‍ക്കുന്ന ആളാണ്ഒരു സിനിമ ഹിറ്റായി കഴിയുമ്പോള്‍ താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ ഒരു കാര്യമല്ല.

ഷെയ്‌നിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. ഷെയ്‌നിന്റെ അച്ഛന്‍ അബി എന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതിന്റെ ഒരു സ്‌നേഹം എനിക്ക് ഈ പയ്യനോടുണ്ട്. പക്ഷേ ഈ സ്വഭാവത്തോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല.പക്ഷേ ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു താരത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെയാണ് ഈ നടപടി. അയാള്‍ തിരിച്ചു വന്നു മാപ്പ് പറഞ്ഞ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. വിനയന്‍ വ്യക്തമാക്കി.

നേരത്തെ വെയിലിന്റെ സംവിധായകനായ ശരത് മേനോന്റേയും നിര്‍മ്മാതാവായ ജോബി ജോര്‍ജിന്റേയും പരാതി പരിഗണിക്കവെയായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനം അറിയിച്ചത്. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നവരെയാണ് ഷെയ്ന്‍ നിഗത്തിന് വിലക്ക്. വെയില്‍ ഷൂട്ടിംഗിനിടെ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് ഷെയ്ന്‍ എത്തിയതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നാണ് മുടിയും താടിയും വെട്ടി നടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് തന്റെ പ്രതിഷേധമാണെന്ന് നടന്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്.

about shane nigam and vinayan

Noora T Noora T :