യുവതലമുറയെ കുറ്റപ്പെടുത്തുന്നവർക്കൊരു മറുപടിയുമായി സകലകലാശാല !!!

ഈ വർഷത്തെ ആദ്യ ക്യാമ്പസ് ചിത്രം സകലകലാശാല റിലീസിനൊരുങ്ങുകയാണ്. ജനുവരി 25 നാണ്
ചിത്രം റിലീസ് ചെയ്യുന്നത്. സകലകലാശാലയുടെ കഥയും സംവിധാനവും വിനോദ് ഗുരുവായൂരാണ് നിർവഹിച്ചിരിക്കുന്നത്.

ഒരു ക്യാമ്പസ് കഥയാണ് ചിത്രം പറയുന്നത്.
തമാശകളുടെ മേമ്പൊടി ചേർത്ത് യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് സകലകലാശാല. ബൈക്കിലും മൊബൈലിലുമൊക്കെ ഒതുങ്ങി പോകുന്ന യുവതലമുറയെ കുറ്റപ്പെടുത്തുന്നവർക്ക് ഒരു നല്ല മറുപടിയായിരിക്കും ചിത്രം നൽകുന്നത്. പുതിയ തലമുറയ്ക്ക് ഇവിടെ ചെയ്ത് കാണിക്കാൻ കഴിയുന്ന മുഴുവൻ കഴിവുകളും തുറന്ന് കാണിക്കുന്ന ചിത്രം കൂടിയാണ് സകലകലാശാല. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന യുവാക്കളുടെ ചിത്രം മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആണ്.


നിരഞ്ജൻ, മാനസ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.



ചിത്രത്തിന്റെ കഥയും സംവിധാനവും വിനോദ് ഗുരുവായൂരാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ബഡായി ബംഗ്ലാവ്’ ,സിനിമാല, എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയു, മുരളി ഗിന്നസുമാണ്. ചിത്രത്തിൽ മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷയും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമുമാണ്.

about sakalakalashala movie

HariPriya PB :