മുപ്പതു വർഷമായി കാത്തിരുന്നത് സംഭവിക്കാൻ പോകുന്നു;വീണ്ടും സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ട്!

മലയാളികളുടെ എന്നത്തേയും ഇഷ്ട്ടപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം.ഇവർ ഇരുവരും മലയാള സിനിമയ്ക്കു സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല.എന്നും മലയാളികൾ ഈ ചിത്രങ്ങളൊക്കെയും നെഞ്ചിലേറ്റിയിട്ടേയുള്ളു. ഇവർക്കൊപ്പം ആ ഹിറ്റുകളിൽ ഏറ്റവും കൂടുതൽ തവണ പങ്കാളി ആയിട്ടുള്ള രചയിതാവും നടനും ആണ് ശ്രീനിവാസൻ. മോഹൻലാൽ- ശ്രീനിവാസൻ ജോഡിയുടെ ദാസനും വിജയനും എന്ന കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പോപ്പുലർ ആയ കഥാപാത്രങ്ങളിൽ ഉള്ളവയാണ്.മോഹൻലാൽ ചിത്രത്തിന് വേണ്ടി അവസാനം ശ്രീനിവാസൻ തിരക്കഥ രചിച്ചത് ഒൻപതു വർഷം മുൻപ് വന്ന ഒരു നാൾ വരും എന്ന ടി കെ രാജീവ് കുമാർ ചിത്രത്തിന് ആണെങ്കിൽ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന് വേണ്ടി ശ്രീനിവാസൻ അവസാനം തിരക്കഥ രചിച്ചത് മുപ്പതു വർഷം മുൻപ് റിലീസ് ചെയ്ത വരവേൽപ്പ് എന്ന ചിത്രത്തിന് ആണ്.

അതിനു ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുക്കെട്ടിലും, ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുക്കെട്ടിലും, സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുക്കെട്ടിലും ഒട്ടേറെ ചിത്രങ്ങൾ വന്നെങ്കിലും ഇവർ മൂന്നു പേരും ഒന്നിച്ച ചിത്രങ്ങൾ മുപ്പതു വർഷമായി നമ്മുക്ക് മുന്നിൽ എത്തിയിട്ടില്ല. എന്നാൽ അത്തരത്തിൽ ഒരു ചിത്രം എത്താൻ പോവുകയാണ് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ശ്രീനിവാസൻ തിരക്കഥ രചിച്ചു മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തന്റെ അടുത്ത ചിത്രത്തിന് ശേഷം ഉണ്ടാകും എന്നും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ആ ചിത്രം നിർമ്മിക്കുക എന്നുമാണ് സത്യൻ അന്തിക്കാട് പുതിയ നാനാ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

ടി പി ബാലഗോപാലൻ എം എ , സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണ പ്രവേശം , വരവേൽപ്പ് എന്നിവയാണ് ഇവർ മൂവരും ഒന്നിച്ച ചിത്രങ്ങൾ. ഇതെല്ലം സൂപ്പർ ഹിറ്റുകളും ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ആണ് സത്യൻ അന്തിക്കാട് തന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. പതിനെട്ടു സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്. അതുപോലെ ശ്രീനിവാസൻ രചിച്ച 19 ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഏതായാലും ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി ആവർത്തിക്കാൻ ആയി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികൾ.

about mohanlal-sreenivasan-sathyan anthikkad team movie

Noora T Noora T :