കൈയ്യിലെ പരിക്കും വെച്ച് നാലു ദിവസം ഫൈറ്റ് ചെയ്തു; മോഹന്‍ലാലിന്റെ കയ്യിലെ പരിക്കിനെക്കുറിച്ച് സിദ്ദിഖ് തുറന്ന് പറയുന്നു..

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രീകരണത്തിനിടെ മോഹൻലാലിന്റെ കൈയിലെ പരിക്ക് സമൂഹ മാധ്യമങ്ങളിൽ ഏറെ ചര്ച്ചചെയ്യപെട്ടിരുന്നു . കയ്യിലെ പരിക്ക് വെച്ചായിരുന്നു ചിത്രത്തിലെ ഫൈറ്റുകൾ എല്ലാം മോഹൻലാൽ ചെയ്തിരുന്നത്. അതുമായി ബന്ധപ്പെട്ട് നടന്‍ അനൂപ് മേനോന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ പരിക്കേറ്റ കയ്യും കൊണ്ട് നടന്‍ ഫൈറ്റ് രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ സിദ്ദിഖ്

”വിദേശത്ത് ഫാമിലിക്കൊപ്പമുള്ള യാത്രക്കിടെ പറ്റിയതാണത്. ഷൂട്ടിനിടയില്‍ ആദ്യമൊന്നും ലാല്‍ ഞങ്ങളെ അത് അറിയിച്ചില്ല. ചെറിയ വേദനയല്ലേ ഉള്ളൂ എന്ന് പറഞ്ഞു ഫൈറ്റ് ചെയ്തു. കൈയിലെ പരിക്കും വച്ചു കൊണ്ട് നാലു ദിവസമാണ് ഫൈറ്റ് ചെയ്തത്. അത് നിസാര കാര്യമല്ല. ഇങ്ങനൊന്നും ചെയ്യരുതേ ലാലേട്ടാ എന്ന് അനൂപ് എഴുതിയത് അതുകൊണ്ടാണ്. എനിക്കു സുഖമില്ല ഷൂട്ടിംഗ് നിര്‍ത്തിവയ്ക്ക് എന്ന് വേണമെങ്കില്‍ ലാലിനു പറയാം

ഓപ്പറേഷനു വേണ്ടി പോകുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഞങ്ങള്‍ പോലും മനസിലാക്കുന്നത്. ഒന്നു പറഞ്ഞിരുന്നെങ്കില്‍ ഷൂട്ടിംഗ് നിറുത്തി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഹേയ്… നിറുത്തിവച്ചാല്‍ നമ്മുടെ റിലീസൊക്കെ മാറ്റി വയ്ക്കണ്ടേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. സിദ്ദിഖ് പറഞ്ഞു”.

കയ്യിലെ പരിക്ക് വെച്ചിട്ടാണോ നാലു ദിവസവുംഫൈറ്റ് ചെയ്തത് എന്ന് അനൂപ് മേനോൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയാണെത്രെ

“എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാമെന്നാണ്

about mohanlal

Noora T Noora T :