മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഇല്ലാതാക്കുന്നവർ “ഫലത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തി ആണ് ചെയ്യുന്നത്”;പ്രതികരിച്ച് ഹിറ്റുകളുടെ സംവിധായകൻ!

മലയാള സിനിമയെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് മലയാള സിനിമയുടെ അഭിമാന താരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രങ്ങളായിരുന്നു.ഇന്നത്തെ മലയാള സിനിമ ആഗോള മാർക്കറ്റിൽ കൂടി വലിയ രീതിയിൽ വിപണനം ചെയ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു.മാത്രവുമല്ല വരാൻ പോകുന്ന മോഹൻലാലിന്റെ മരക്കാർ എന്ന ചിത്രം അൻപതിൽ അധികം രാജ്യങ്ങളിൽ ആയി അയ്യായിരത്തോളം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത് എന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.കൂടാതെ ഐ മാക്‌സിൽ ആണ് ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടത്തുക എന്നും പറയപെടുന്നുണ്ട്.ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ സിദ്ദിഖ് മലയാള സിനിമയുടെ കൊമേർഷ്യൽ ആയുള്ള വളർച്ചയെ കുറിച്ച് സംസാരിക്കുകയാണ്.പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറയുന്നത് മോഹൻലാൽ ചിത്രങ്ങൾ ആയ പുലി മുരുകൻ-,ലൂസിഫർ എന്നിവ നേടിയ വിജയം ആണ് മലയാള സിനിമയ്ക്കു വളരെ വലിയ ഒരു കുതിച്ചു ചാട്ടം നൽകിയത് എന്നാണ്.ഇതോടെയാണ് മലയാള സിനിമ മാറിമറഞ്ഞതും.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഈ വിജയം ആണ് ഇത്ര വലിയ മാർക്കറ്റ് ലോക വിപണിയിൽ മോളിവുഡിന് നേടിക്കൊടുത്തത് എന്നും സിദ്ദിഖ് പറയുന്നു. മാത്രമല്ല ഇൻഡസ്ട്രിയിൽ കൂടുതൽ ചിത്രങ്ങൾ ഉണ്ടാവുകയും ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം ഒരുങ്ങുകയും ചെയ്യുന്നു.മോളിവുഡിലെ അഹങ്കാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ ഉള്ള സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ ആക്രമിച്ചു ഇല്ലാതെ ആക്കാൻ നോക്കുന്നവർ “ഫലത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തി ആണ് ചെയ്യുന്നത്” എന്നും അദ്ദേഹം പറയുന്നു.എന്നത്തേയും മോഹൻലാലിനെ പോലെ ഒരു സൂപ്പർ താരം മലയാള സിനിമാ ഇൻഡസ്ട്രിയുടെ നെടുംതൂൺ ആണെന്നും ഇന്നും അഭിനയത്തോട് അദ്ദേഹം കാണിക്കുന്ന പാഷൻ അവിശ്വസനീയം ആണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.മാത്രവുമല്ല മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ ഈ മാസം പതിനാറിന് തീയേറ്ററുകളിൽ എത്തും.ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

about mohanlal

Noora T Noora T :