മിനിസ്ക്രീൻ നായകന്മാരുടെ റിയൽ ലൈഫ് ഭാര്യമാർ ഇവരാണ്;വൈറലായി ചിത്രങ്ങൾ!

മലയാളി പ്രേക്ഷകരുടെ അയൽ വീട്ടിലെ താമസക്കാരാണ് മിനിസ്ക്രീൻ താരങ്ങൾ,മാത്രമല്ല മലയാള ടെലിവിഷൻ സ്‌ക്രീനിൽ, പ്രണയവും, വില്ലത്തരങ്ങളും കാഴ്ചവയ്ക്കുന്ന താര രാജാക്കന്മാർക്ക് എപ്പോഴും ഒരു നായികയും ഒപ്പമുണ്ടാകും. എന്നാൽ ഇവരുടെ റിയൽ ജീവിതത്തിലെ നായികമാരെ അധികം പ്രേക്ഷകർക്ക് പരിചയം ഉണ്ടാകില്ല. ഇത്തരത്തിൽ അധികമാളുകൾക്ക് പരിചയമില്ലാത്ത ജീവിത നായികമാരെ പരിചയപ്പെടാം.

​ശരൺ – റാണി

വളരെ നല്ല കഥാപാത്രങ്ങളിലൂടെ എത്തിയ താരമാണ്,മാത്രമല്ല ഒരുകാലത്ത് മലയാള മിനിസ്‌ക്രീനിൽ ശരൺ ഇല്ലാത്ത പരമ്പരകൾ കുറവായിരുന്നു എന്നുവേണം പറയാൻ.കൂടാതെ വംശം എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ശരൺ ആദ്യ കാലങ്ങളിൽ കുറി തൊട്ട നാടൻ പയ്യനായിട്ടായിരുന്നു സ്‌ക്രീനിൽ നിറഞ്ഞത്. അതിന് ശേഷം ഫ്രീക്കനായി മാറുകയായിരുന്നു താരം.മാത്രവുമല്ല മഞ്ചേരി യൂണിറ്റി വിമൻസ് കോളജിലെ ആർട്സ് ക്ലബ് ഉദ്‌ഘാടനം ചെയ്യാൻ പോയപ്പോഴാണ് തൻറെ ജീവിത നായികയായി മാറിയ റാണിയെ കണ്ടെത്തുന്നത്. ഇരുവർക്കും ഒരു മകളും ഉണ്ട്.

ശ്രീ റാം – വന്ദന

ഇന്ന് മലയാള സീരിയൽ രംഗത്ത് നിരവധി ആരാധകരുള്ള താരമാണ്,മാത്രമല്ല പ്രേക്ഷകരുടെ നായക സങ്കല്പങ്ങളിൽ നിറഞ്ഞ മുഖമാണ് ശ്രീറാമിന്റേത്. നിരവധി ചലച്ചിത്രങ്ങളിൽ വേഷമിട്ട ശ്രീ റാമിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് കസ്തൂരിമാനിലെ ജീവ.അതെ സമയം ജീവ -കാവ്യ ജോഡികളോട് പ്രേക്ഷകർക്ക് തോന്നുന്ന അതേ സ്നേഹം തന്നെയാണ് ശ്രീറാം – വന്ദന ജോടികളോടും പ്രേക്ഷകർക്കുള്ളത്.

​ആദിത്യൻ ജയൻ

ബിഗ് സ്ക്രീനിലും-മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങുന്ന താരമാണ് ആദിത്യൻ, പ്രേക്ഷകരുടെ പ്രിയങ്കരിയായ അമ്പിളി ദേവിയെയായണ് ആദിത്യൻ ജയൻ സ്വന്തമാക്കിയത്. ഇരുവരും സ്‌ക്രീനിൽ തുടർന്ന കെമിസ്ട്രി ജീവിതത്തിലും പകർത്തുകയായിരുന്നു.മിനിസ്‌ക്രീനിലെ,ബിഗ്‌സ്‌ക്രീനിലും ഇരുവരും ജോഡികളായിരുന്നു ഇപ്പോൾ ജീവിതത്തിലും പ്രേക്ഷകർ ഇഷ്ട്ടപെടുന്ന താരജോഡികളാണ്.

​സാജൻ സൂര്യ- വിനിത

മലയാളികളുടെ ഇഷ്ട്ട നടനാണ് സാജൻ സൂര്യ,മാത്രമല്ല മിനിസ്ക്രീനിലെ ചുള്ളൻ നായകന്മാരിൽ ഒരാൾ. മിനി സ്ക്രീനിലെ കുഞ്ചാക്കോ ബോബൻ എന്നാണ് താരത്തെ അറിയപെടുന്നത്.കൂടാതെ സ്‌ക്രീനിൽ എത്തിയപ്പോൾ മുതൽ ഇന്ന് വരെ ഒരെപ്പോലെയാണ് സാജൻ സൂര്യ ഇരിക്കുന്നത്. താരത്തിന് പ്രായം ആകില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. വിനിത ആണ് സാജന്റെ ഭാര്യ.

​പ്രതീഷ് നന്ദൻ- ദേവജ

വളരെപ്പെട്ടന്ന് ആരാധികിമാരെ സ്വന്തമാക്കിയ താരമാണ് പ്രതീഷ്,മാത്രമല്ല ചാനൽ അവതാരകനായി എത്തിയ പ്രതീഷ് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ചന്ദനമഴയിലെ അഭിഷേകാണ്. ദേവജയാണ് പ്രതീഷിന്റെ ഭാര്യ.

about miniscreen actor

Noora T Noora T :