ഇനി കാർ വാങ്ങില്ല; കാരണം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

മലയാള സിനിമയിൽ നായകനായും നിർമ്മാതാവ് , സംവിധായകനായും സ്ഥാനം പിടിച്ച താരമാണ് പൃഥ്വിരാജ്. സിനിമയോടൊപ്പം തന്നെ വാഹനപ്രേമികൂടിയാണ് പൃഥ്വി . ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലംബോര്‍ഗിനി, പോര്‍ഷെ കെയ്ന്‍, ഓഡി കരുകയും പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട് . എന്നാൽ വാഹനം ഏറെ ഇഷ്ട്ടപെടുന്ന തനിയ്ക്ക് കാർ വാങ്ങിക്കാൻ പണമില്ലെന്ന് പൃഥ്വിരാജ് തുറന്നു പറഞ്ഞരിക്കുകയാണ്

”എല്ലാ കാറും ഇഷ്ടമാണ്. വാങ്ങിച്ചാല്‍ കൊള്ളാമെന്നുമുണ്ട്. പക്ഷേ, അതിലൊരു പ്രശ്‌നമുണ്ട്. കാറു വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല. കുറച്ച് കഴിഞ്ഞ് കുറേ സിനിമിയിലൊക്കെ അഭിനയിച്ചിട്ട് വേണം വാങ്ങാന്‍. ഈ വര്‍ഷം രണ്ടു വണ്ടി വാങ്ങിയെന്ന പേരില്‍ അല്ലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ചു നാളത്തേക്ക് വണ്ടി വാങ്ങലില്ല” എന്നാണ് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരിക്കുന്നത്.

മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിഎംഡബ്‌ള്യൂവിന്റെ എം 760 മോഡലായിരുന്നു താരം അവസാനമായി സ്വാന്തമാക്കിയത് .

Prithviraj

Noora T Noora T :