മമ്മൂക്കയുടെ ജീവിതം സിനിമയാക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്!

റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകന് മലയാള സിനിമയില്‍ സവിശേഷമായ സ്ഥാനമാണുളളത്. അത് അദ്ദേഹം ഉദയനാണ് താരം മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുളള ചിത്രങ്ങളിലൂടെ നേടിയെടുത്തതുമാണ്. പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയില്‍ സംവിധായകന്‍ മാത്രമല്ല, നായകന്‍ കൂടിയാണ് റോഷന്‍ ആന്‍ഡ്രൂസ്. അഭിനയം പണ്ടേ ഇഷ്ടമായിരുന്നുവെന്നും തൃപ്പൂണിത്തുറ ഭാസഭേരിയില്‍ ചന്ദ്രദാസന്‍ സാറിന്റെ നാടകക്കളരിയില്‍ അംഗമായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് വിശദീകരിയ്ക്കുന്നു. ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് വായന, നിലപാടുകള്‍, ആരോപണങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തത വരുത്തുന്നത്.

നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട്. ജോസഫ് വി മസെല്ലിയുടെ ഫൈവ് സീസ് ഓഫ് സിനിമാട്ടോഗ്രഫി എന്നൊരു പുസ്തകമുണ്ട്. ഓരോ ഷോട്ടിന്റെയും അര്‍ത്ഥമെന്താണെന്ന് കൃത്യമായി പറഞ്ഞുതരുന്നതാണത്. 100 ഐഡിയാസ് ദാറ്റ് ചെയ്ഞ്ചഡ് ദ് ഫിലിം എന്നൊരു ബുക്കാണ് മറ്റൊന്ന്. ഡേവിഡ് പാര്‍ക്കിന്‍സനാണ് രചയിതാവ്. മാസ്റ്റേഴ്‌സിന്റെ സിനിമകളിലെ ഷോട്ട് വിലയിരുത്തുന്നതാണിത്. സൈഡ് ഫീല്‍ഡിന്റെ സ്‌ക്രീന്‍ പ്ലേ എന്ന പുസ്തകം തിരക്കഥയില്‍ നല്ലൊരു പഠനമാണ്. സ്റ്റീവന്‍ കറ്റ്‌സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന പുസ്തകമാണ് മറ്റൊന്ന്.

ചെയ്ത പത്ത് സിനിമകളില്‍ എട്ടും സാമ്പത്തിക വിജയം നേടിയതാണ്. ചെലവേറിയ സിനിമകളെ ചെയ്യൂ എന്ന വ്യാഖ്യാനം ശരിയല്ല. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട്ബുക്കിന് 3.50 കോടിയായി. ഇവിടം സ്വര്‍ഗമാണ് നാല് കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണ്. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ട് ചെയ്ത സിനിമയാണ്. ആ സിനിമ നിര്‍മ്മാതാവിന് പണം തിരിച്ചുനല്‍കി. കൊച്ചുണ്ണി ചെയ്ത ഗോകുലം പ്രൊഡക്ഷന്‍സാണ് പ്രതി പൂവന്‍കോഴി ചെയ്യുന്നത്. 5.50 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ചെലവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

ABOUT MAMMOOOTTY

Noora T Noora T :