കലാകാരന്മാരുടെ ആത്മാർത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരിൽ കാണാതിരിക്കരുത്; വലിയ പെരുന്നാളിന് പിന്തുണയുമായി രാജീവ് രവി!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഡിമാന്‍റുള്ള യുവനടനായ ഷെയ്ന്‍ നിഗത്തിന്‍റെ താര പദവിയെ ഒരുപടി കൂടി മുകളിലേക്ക് കൊണ്ടു പോകുന്ന ചിത്രമെന്ന പ്രതീക്ഷ പങ്കുവച്ചായിരുന്നു വലിയ പെരുന്നാളിന്‍റെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ പുറത്തിറങ്ങിയത്. നവാഗതനായ ‍‍ഡിമല്‍ ഡെന്നിസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം തീയേറ്ററുകളിയിൽ എത്തിയിരിക്കുകയാണ്. സിനിമയിക്ക് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി.

ഫേസ്ബുക്ക് കുറിപ്പിലാണ് പിന്തുണ അറിയിച്ച് എത്തിയത്.
ഒരുപറ്റം കലാകാരന്മാരുടെ ആത്മാർത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരിൽ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്കരുണം തള്ളരുതെന്നും കുറിപ്പിൽ കുറിച്ചു

രാജീവ് രവിയുടെ കുറിപ്പ്

സിനിമയെന്ന കലാരൂപത്തെ വർണ്ണ/ജാതി – മത വേർതിരിവുകൾക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തിൽ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളിൽ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാൻ സാധിക്കും. അതിന്റെ അണിയറക്കാർ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാർത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരിൽ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും.

Rajeev Ravi Facebook post

Noora T Noora T :